Friday, 25 January 2013

വഫാത്ത്

മക്കയില്‍ നിന്ന് നബി(സ) പലായനം ചെയ്തെത്തിയിട്ട് ദശാബ്ദത്തോട് അടുക്കുമ്പോഴാണ്, അനുയായികളൊടൊപ്പം മക്ക സന്ദര്‍ശിക്കാനും ഹജ്ജ് നിര്‍വ്വഹിക്കാനും അവിടുന്ന് തീരുമാനിച്ചത്. തന്റെ അഭാവത്തില്‍ അബൂദുജാന(റ)
യെ മദീനയുടെ ഭരണച്ചുമതല ഏല്‍പ്പിച്ച  ശേഷം  അനുയായികളോടോപ്പം ഹജ്ജിനായി പുറപ്പെട്ടു.ഇതിനെ ‘ഹജ്ജത്തുല്‍ വിദാ‍അ’ (വിടവാങ്ങല്‍ ഹജ്ജ്) എന്നാണ് അറിയപ്പെടുന്നത്. ആ ഹജ്ജില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ മക്കയിലേക്ക് ഒഴുകി... . നബി(സ) അറ ഫയുടെ സമീപത്ത്‌ 'നമിറ' എന്ന സ്ഥലത്ത്‌ നിര്‍മ്മിച്ച തമ്പില്‍ ഉച്ചവരെ കഴിച്ചുകൂട്ടി.ളുഹറിന്റെ സമയമാ യപ്പോള്‍ നബി(സ) തന്റെ ഒട്ടകപ്പുറത്ത്‌ കയറി 'ബത്വ്‌നുല്‍ വാദി'
എന്ന ഇന്ന്‌ അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത്‌ നിന്ന്‌ ചരിത്രപ്രസിദ്ധമായ തന്റെ ഖുതുബത്തുല്‍ വിദാഅ്‌ (വിടവാങ്ങല്‍ പ്രസംഗം) നിര്‍വഹിച്ചു. തന്റെ
ഒട്ടകപ്പുരത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി രാബിയത്തുബ്നു ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു ഒരു ലക്ഷത്തില്‍ പരം
ആളുകള്‍ നബി യുടെ പ്രസംഗം ശ്രവിച്ചുകൊണ്ട്‌ നബി(സ)യോ ടൊപ്പം ഹജ്ജ്‌ നിര്‍വഹിക്കുകയുണ്ടായി.ജീവിതത്തിലെ ആദ്യത്തെയും,അവസാനത്തെയും ഹജ്ജായിരുന്നു
അത്..
ഈ സമയത്ത് അല്ലാഹുവില്‍നിന്നും മാനവകുലത്തിനുള്ള അനുഗ്രഹമായ ഇസ്ലാമിനെ പൂര്‍ത്തീകരിച്ചതായി അറിയിക്കുന്ന ദൈവീക സന്ദേശം അവതരിച്ചു. 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്കു
ഞാന്‍ പൂര്‍ത്തീകരിച്ചു തരികയും എന്‍റെ അനുഗ്രഹത്തെ നിങ്ങളില്‍ പൂര്‍ണ്ണമാക്കുകയും
ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.' (ഖുര്‍ആന്‍). ഇതോടുകൂടി പ്രവാചകത്വം പൂര്‍ത്തിയായി.
ആധുനികകാലത്ത് മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമായി ഖുര്‍ആന്‍ നിലനില്‍ക്കുന്നു. അത് അല്ലാഹു
തന്നെ സംരക്ഷിക്കുമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഇനിയൊരു പ്രവാചകനോ വേദഗ്രന്ഥമോ വരാനില്ല. ലോകാവസാനം വരേക്കുള്ള മാര്‍ഗ്ഗദര്‍ശകഗ്രന്ഥമാണ് ഖുര്‍ആന്‍
വിടവാങ്ങല്‍ പ്രസംഗത്തിന്‌ ശേഷം 3 മാസമേ നബി (സ) ജീവിച്ചുളളു. ഹി. 12-​‍ാംവര്‍ഷം
റബിഉല്‍അവ്വുല്‍ ൧൨ തിയ്യതി തിങ്കളാഴ്ച നബി(സ) വഫാതായി   
നബിയുടെ മാര്‍ഗ്ഗദര്‍ശനം അനുസരിച്ച്‌ ജീവിക്കാനും അങ്ങിനെ ജീവിത വിജയം നേടുവാനും പരലോകത്ത്‌
 നബിയോടൊപ്പം   ജീവിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ട ആമീന്‍! നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോധര്‍മങ്ങളില്‍ നബിയെ അനുകരിക്കണം. അതാണ് സ്നേഹത്തിന്റെ
പ്രഥമവും പ്രധാനവുമായ ലക്ഷണം. തിരുനബി അനസുബ്നു മാലിക് എന്ന ശിഷ്യനു നല്‍കിയ ഉപദേശം
കാണുക: ‘കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ,
പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അതെന്റെ ചര്യയില്‍പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചു.
എന്നെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി’.
 .
(قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ) (آل عمران:31) '(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍
എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ
പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധി
യുമത്രെ' (ആലുഇംറാ)


Tuesday, 22 January 2013

മക്കാ വിജയം

ഹുദൈബിയ സന്ധിയിലെ പ്രധാന വ്യവസ്ഥ
ഖുറൈശികള്‍ ലംഘിച്ചതോടെ ‘എല്ലാവരും റമദാനില്‍ മദീനയില്‍ എത്തണം’ എന്ന് എല്ലാ മുസ്ലിം ഗോത്രങ്ങള്‍ക്കും നബി തിരുമേനി(സ) കല്പന അയച്ചു. അങ്ങനെ റമദാന്‍ ആദ്യപകുതിയില്‍
പതിനായിരത്തില്‍പ്പരം സംഘശക്തിയുടെ സൈന്യവുമായി നബി തിരുമേനി മക്കയിലേക്ക്
മാര്‍ച്ച് ചെയ്തു.. തീര്‍ത്തും രഹസ്യമായിരുന്നു ഈ സൈനിക നീക്കം. സൈന്യം
മക്കയ്ക്കകടുത്ത് താവളമടിച്ച ശേഷമാണ് വിവരം മക്കക്കാര്‍ അറിഞ്ഞത്.. ഒരു
ഏറ്റുമുട്ടല്‍ കൂടാതെ മക്കയില്‍ പ്രവേശിക്കാനായിരുന്നു നബിതിരുമേനിയുടെ ആഗ്രഹം...
അത് കൊണ്ട് തന്നെ നേരിട്ട് ആക്രമിക്കാത്ത ആരെയും ആക്രമിക്കരുതെന്ന്‍ അവിടുന്ന്
കല്പിച്ചു. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയില്‍ അവരെ
രഹസ്യമാക്കി നിരീക്ഷിക്കാന്‍ ചെന്ന മക്കാ നേതാവായ അബൂസുഫ്‌യാന്‍ മുസ്ലിം
യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും
അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നബിയുടെ സ്വഭാവമഹിമയില്‍ ആകൃഷ്ടനായ അബൂസുഫ്‌യാന്‍ ഇസ്ലാം സ്വീകരിച്ചു.
നബിയും സഹചരന്മാരും മക്കയില്‍ പ്രവേശിച്ചപ്പോള്‍ അവരെ എതിര്‍ക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും ക്രൂരമായി മര്‍ദ്ദിക്കുകയും ജന്മനാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ആ
പട്ടണനിവാസികള്‍
നബി(സ) എന്തുചെയ്യുമെന്നറിയാതെ അദ്ദേഹത്തിനു മുമ്പില്‍ ആകാംക്ഷയോടും ഭീതിയോടും കൂടെ
നിന്നു. അപ്പോള്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട നബി(സ) പറഞ്ഞു. 'യൂസഫ്നബി തന്‍റെ
സഹോദരന്‍മാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ
പേരില്‍ കുറ്റമൊന്നുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്. മക്കാ വിജയത്തോടുകൂടി നബി(സ)
അറേബ്യയിലെ അനിഷേധ്യഭരണാധികാരിയായി. മക്കയിലെ ദേവാലയമായ കഅ്ബ സന്ദര്‍ശിച്ച ശേഷം
അദ്ദേഹം തനിക്കഭയം നല്‍കിയ മദീനയിലേക്കു തന്നെ തിരിച്ചു പോകുകയാണ്
ചെയ്തത്.

Wednesday, 10 October 2012

ഹുദൈബിയ സന്ധി

 ഖന്‍ദക്വ് യുദ്ധത്തിനുശേഷം സ്ഥിതിഗതികള്‍ തീര്‍ത്തും മാറി പിന്നെയും നബി(സ)  പല യുദ്ധത്തിനും നേത്രതംനല്‍കി അങ്ങനെ ഇസ്ലാമിന്റെ  ശക്തിയാര്‍ജിചുകൊണ്ടെയിരുന്നു
പ്രവാചകന്‍ മദീനയിലെത്തിയതിന്‍റെ 6-ാം വര്‍ഷം തീര്‍ത്ഥാടനത്തിനു മക്കയിലെ ദേവാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികള്‍ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം.നബിക്ക്‌ യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും നബിയെ മക്കയിലേക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ല.
ദൂതന്‍മാര്‍ പരസ്പരം ബന്ധപ്പെട്ടതിന്‍റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. ആസന്ധി
പ്രഥമദൃഷ്ട്യാ മുസ്ലിംകള്‍ക്കു അനുകൂലമല്ലായിരുന്നു. നബി(സ) വിട്ടുവീഴ്ച ചെയ്യുകയാണ് ചെയ്തത്. മുസ്ലിംകള്‍ ആ കൊല്ലം ദേവാലയം സന്ദര്‍ശിക്കാതെ മടങ്ങണമെന്നും
അടുത്ത കൊല്ലം സന്ദര്‍ശിക്കാമെന്നും മക്കക്കാരില്‍ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയില്‍ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും
ആരെങ്കിലും മക്കയില്‍ വന്നാല്‍ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടന്പടിയിലെ പ്രധാന
നിബന്ധനകള്‍. അടുത്ത 10 വര്‍ഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഹുദൈബിയ
സന്ധി എന്ന പേരിലറിയപ്പെടുന്ന ഈ ഉടന്പടിയിലുണ്ടായിരുന്നു.
ഹൂദൈബിയ സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തില്‍ നബി(സ) പേര്‍ഷ്യ, റോം, ഈജിപ്ത്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു.ചിലര്‍
അതു സ്വീകരിച് ഹുദൈബിയ സന്ധിയോടൊപ്പം നിലവില്‍ വന്ന സമാധാനത്തിന്റെ ദിനങ്ങളില്‍ ഇസ് ലാം
വിദേശങ്ങളിലേക്ക് കൂടി വ്യാപിച്ചു.. കൂട്ടം കൂട്ടമായി ആളുകള്‍ മദീനയിലെത്തി അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു... അനുയായികളില്‍ നല്ലൊരു ശതമാനവും പ്രബോധന
ദൌത്യവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി

Tuesday, 9 October 2012

ഉഹ്ദും ഖന്‍ദഖും


നബിതിരുമേനിയും സംഘവും ശക്തി തെളിയിച്ച ‘ബദര്‍ യുദ്ധം‘ മക്കക്കാരുടെ മനസ്സില്‍ സൃഷ്ടിച്ച ഏക വികാരം അണയ്ക്കാനാവാത്ത പ്രതികാരാഗ്നിയായിരുന്നു. ചുളുവില്‍ മദീനയെ അക്രമിക്കാന്‍
ഇറങ്ങിപ്പുറപ്പെട്ട അബൂസുഫ് യാന്‍ ‘സഖീവ് യുദ്ധ’ ത്തില്‍ പരിഹാസ്യനായതും ആ അഗ്നിയ്ക്ക് ചൂട് പകര്‍ന്നു.
സിറിയയില്‍ നിന്നെത്തിയ കച്ചവട സംഘത്തിന്റെ ലാഭം പൊതുമുതലില്‍ നിക്ഷേപിച്ചത് മദീനയെ
ആക്രമിക്കാനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു. മദീനയില്‍ നിന്ന് നാല് നാഴിക ദൂരെ ഈ സ്ഥലത്തായിരുന്നു ശത്രുസൈന്യം താവളമടിച്ചിരുന്നത്. നബി(സ)യും
സംഘവും ഈ തഴ്വാരത്തിലേക്ക് പുറപ്പെട്ടു... ഇവിടെ ഉഹ്ദ് മല പിന്നിലാക്കി തന്റെ എഴുന്നൂറോളം വരുന്ന സൈന്യത്തെ അവിടുന്ന് അണിനിരത്തി... അവരില്‍ നിന്ന്
അബ്ദുല്ലാഹിബ് നു ജുബൈറിന്റെ നേതൃത്തില്‍ അമ്പെയ്ത്തില്‍ പ്രാവീണ്യമുള്ള അമ്പത്
പേരെ ശത്രുക്കള്‍ കടന്നാക്രമിച്ചേക്കാവുന്ന കുന്നിന്‍ ചെരുവില്‍ കാവല്‍
ഭടന്മാരായി നിര്‍ത്തി.യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദയുദ്ധം നടന്നു. അലി(റ), ഹംസ(റ) എന്നിവര്‍
സധീരം പൊരുതി. അതോടെ ശത്രുസൈന്യം ഒന്നാകെ ഇളകി. ശത്രു പക്ഷത്തുനിന്നും പലരും
പിടഞ്ഞുമരിച്ചു.ഉഹ്ദ് യുദ്ധം ആദ്യം വിജവും പിന്നീട് പരാജയവും വീണ്ടും വന്‍വിജയവും
ആയിരുന്നു മുസ്ലിം പക്ഷത്ത് നിന്ന് പലരും ശഹീദായി (രക്തസാക്ഷിയായി). പ്രവാചകന്‍റെ
പിതൃവ്യന്‍ ഹംസ(റ), മിസ്ഹബ് ബിന്‍ ഉമൈര്‍(റ), അനസ് ബ്നു നളീര്‍ എന്നിവര്‍ മുസ്ലിം പക്ഷത്ത് നിന്നും കൊല്ലപ്പെട്ടവരില്‍ പ്രധാനികളായിരുന്നു. നബി(സ) ശത്രുക്കള്‍
കുഴിച്ചിരുന്ന ഒരു ചതിക്കുഴിയില്‍ വീണു. അവിടുത്തെ തലക്കും കവിളിലുമെല്ലാം മുറിവ് പറ്റി. മുന്‍പല്ല് പൊട്ടിപ്പോയതുംഈ യുദ്ധത്തിലാണ്,,തലമുറകള്‍ക്കായി ഒരുപാട്
പാഠങ്ങള്‍ ബാക്കിവെച്ചാണ് ഉഹ്ദ് എന്ന അധ്യായം അവസാനിച്ചത്
.''
ഉഹ്ദിന് ശേഷം മദീനയില്‍ നബി(സ)യുമായി കാരാറില്‍ ഏര്‍പ്പെട്ടിരുന്ന യഹൂദ ഗോത്രമായ ‘ബനൂനളീര്‍’ നബിയെ(സ) ചതിച്ച് കൊല്ലാന്‍ ശ്രമിക്കുക വഴി മുസ് ലിങ്ങളുമായുണ്ടായിരുന്ന കരാര്‍ ഇതിനകം ലംഘിച്ചിരുന്നു. അത് കാരണം മദീനയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘ബനൂനളീര്‍‘ ഗോത്രം സഹായാവശ്യവുമായി
മക്കക്കാരെ സമീപിച്ചു. ഒരു അന്തിമ യുദ്ധത്തിലൂടെ മേഖലയില്‍ നിന്ന് മുസ് ലിങ്ങളുടെ വേരറുത്തു കളയുക എന്നതായിരുന്നു അവരുടെ അത്യന്തിക ലക്ഷ്യം. തങ്ങളുടെ ഗോത്രത്തിനും
സഖ്യകക്ഷികള്‍ക്കും പുറമെ മദീനയില്‍ സുരക്ഷിതരായി കഴിയുന്ന മറ്റു ജൂതഗോത്രങ്ങളും ഈ
യുദ്ധത്തെ പിന്തുണക്കും... ആ മഹായുദ്ധത്തിന്റെ നേതൃത്വം പ്രവാചകനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച മക്കക്കാര്‍ .എറ്റെടുക്കണം... ഇതൊക്കെയായിരുന്നു നളീര്‍
ഗോത്രനേതാക്കളുടെ ആവശ്യം. 
അങ്ങനെ അബൂസുഫ് യാന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്ന് ഒരു വന്‍സൈന്യം പുറപ്പെട്ടു. പതിനായിരത്തോളം ആയ ആ വന്‍സൈന്യം മദീനയിലേക്ക് ഒഴുകി. അറബികള്‍ അന്നോളം കാണാത്ത ഒരു വന്‍സൈന്യം മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞ നബി(സ) ‘അവരെ എങ്ങനെ തടയാനാവും‘ എന്ന് അനുചരന്മാരുമായി കൂടിയാലോചന
നടത്തി. കോട്ടപോലെ മതില് കെട്ടി പ്രതിരോധിക്കാം എന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടും ഫലപ്പെടുമോ എന്ന സംശയവും കാരണം അത് വേണ്ടന്നു വെച്ചു. പിന്നെ എന്ത്... എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ഇറാനില്‍ നിന്ന് സത്യം
തേടി യാത്രചെയ്തെത്തിയ സല്‍മാനുല്‍ ഫാരിസി(റ) എന്ന ശിഷ്യന്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ച് ശത്രുക്കളെ തടയാം എന്ന പേര്‍ഷ്യന്‍ യുദ്ധതന്ത്രം അവതരിപ്പിച്ചത്.
 അത് അംഗീകരിക്കപ്പെട്ടു.
നബി(സ)യും സംഘവും ദിവസങ്ങള്‍ കഠിനാധ്വാനം ചെയ്ത്..ഒരു വലിയ കിടങ്ങ് നിര്‍മ്മിച്ചു. മദീന ആക്രമിക്കാനെത്തിയ വന്‍ സംഘം ഇങ്ങനെ കിടങ്ങ് പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ദിവസങ്ങളോളം വിദൂരതയില്‍ നിന്ന്
പരസ്പരം അമ്പെയ്യുന്നതില്‍ മാത്രം ആക്രമണം ഒതുങ്ങി. ചില അശ്വയോദ്ധാക്കള്‍ കിടങ്ങ് ചാടി
ഇപ്പുറത്ത് എത്തി. അതില്‍ ഒരാള്‍ കിടങ്ങില്‍ വീണും മറ്റൊരാള്‍ അലിയുടെ കൈ കൊണ്ടും
വധിക്കപ്പെട്ടു. ഇതോടെ ആ ഉദ്യമത്തില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു.അങ്ങിനെ
ദിവസങ്ങളോളം നീണ്ടു ഇതിനിടയില്‍ ഇസ് ലാമിലേക്ക് കടന്ന് വന്ന ഗത്ഫാന്‍ ഗോത്രക്കാരനായ
‘നുഐം ബിന്‍ മസ് ഊദി(റ)’ന്റെ ചില ഇടപെടലുകള്‍ കാരണം ഖുറൈശി സംഖ്യസേനയ്ക്കിടയില്‍
അനൈക്യം വളര്‍ന്നു. എന്ത് വേണം എന്ന് തീരുമാനിക്കാനാവാതെ സൈന്യം മദീന
അതിര്‍ത്തിയില്‍ കെട്ടികിടന്നു. അങ്ങനെ ഒരു രാത്രി അതിശക്തമായ കാറ്റും മഴയുമെത്തി... ഖുറൈശികളുടെ കൂടാരങ്ങള്‍ പാറിപ്പറന്നു... സംഘത്തോടോപ്പമുണ്ടായിരുന്ന
കുതിരകളും ഒട്ടകങ്ങളും വിളറിപിടിച്ചു... ഇതിനൊക്കെ പുറമേ ‘മുസ് ലിങ്ങള്‍ ആക്രമിക്കുമോ എന്ന ഭീതി വേറെയും...” ഭയം കൊണ്ട് വിറച്ച് നില്‍ക്കുന്നവര്‍ക്കിടയില്‍
നിന്ന് ഒരാള്‍ ‘മുഹമ്മദും സംഘവും അക്രമിക്കുന്നു....’ വിളിച്ച് പറഞ്ഞതോടെ എല്ലാം തികഞ്ഞു... പുലരുവോളം കാത്തിരിക്കാനുള്ള ധൈര്യം പോലും കാണിക്കാതെ ആ സംഘം രാത്രി
തന്നെ സ്ഥലം കാലിയാക്കി നബി(സ) അല്ലാഹുവിനെ സ്തുതിച്ചു,,

Monday, 8 October 2012

ബദര്‍ യുദ്ധം


മക്കയില്‍നീന്ന് സിറിയയിലേക്കുള്ള വഴിയിലാണ് മദീന. മക്കയുടെ സാമ്പത്തിക അടിത്തറയില്‍ തന്നെ പ്രധാനം സിറിയയുമായി നടത്തിയിരുന്ന കച്ചവടബന്ധം ആയിരുന്നു. അത് കൊണ്ട് വാര്‍ത്തക സംഘങ്ങള്‍ക്ക് സിറിയയിലേക്ക് സുരക്ഷിതമായ യാത്രതിരിക്കണമെങ്കില്‍ മദീനയില്‍ രൂപപെടുന്ന നബി(സ)യുടെ സംഘബലം
തകര്‍ക്കുക എന്നത് മക്കക്കാരുടെ ആവശ്യമായി പലായാന സമയം മുസ് ലിങ്ങള്‍ മക്കയില്‍ ഉപേക്ഷിച്ച് പോന്ന സമ്പത്തും ഭവനങ്ങളും മറ്റു വിഭവങ്ങളും അന്യായമായി മക്കക്കാര്‍
കയ്യടക്കുക മാത്രമല്ല അത് യമനിലും സിറിയയിലും കച്ചവടത്തിന്റെ മൂലധനമാക്കി അത്
കൊണ്ട് മദീനയെ തന്നെ ആക്രമിക്കുക എന്ന തീരുമാനവും നബി(സ) അറിഞ്ഞു. ഇതിന്റെ ഭാഗമെന്നോണം അബൂസുഫ് യാന്‍ എന്ന ഖുറൈശി പ്രമുഖന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക്
പുറപ്പെട്ട ഒരു വ്യാപാര സംഘത്തെ മദീന അതിര്‍ത്തിയില്‍ ഉപരോധിക്കാനായി നബി (സ)യും
നൂറ്റി അമ്പത് അനുയായികളും അടങ്ങുന്നസംഘംപുറപ്പെട്ടു. എന്നാല്‍ ‘ഉശൈറ’ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അബൂസുഫിയാന്‍റെ സംഘം രണ്ട് ദിവസം മുമ്പേആവഴികടന്ന് പോ
യന്നാണ് അറിഞ്ഞത്.ആ സംഘത്തിന്റെ മടക്ക യാത്രയെക്കുറിച്ച് അറിയാനായി ‘തല്‍ഹത്തുബിനു
ഉബൈദുല്ല’, ‘സഈദ് ബിന്‍ സൈദ്’ എന്നീ രണ്ട് അനുയായികളെ ചുമതലപ്പെടുത്തി നബിതിരുമേനി(സ)യും സംഘവും മദീനയിലേക്ക് തന്നെ മടങ്ങി
.
അബൂസുഫ് യാന്റെ സംഘം സിറിയയില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചതറിഞ്ഞപ്പോള്‍ ആ വിവരം അറിയിക്കാന്‍ അവര്‍ മദീനയിലേക്ക് പുറപ്പെട്ടു. പക്ഷേ അവര്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ മടക്കയാത്ര വിവരം അറിഞ്ഞ നബി തിരുമേനി(സ)
വീണ്ടും പുറപ്പെട്ടു. ആ സംഘത്തെ ഉപരോധിക്കുക വഴി ശത്രുക്കളുടെ യുദ്ധസന്നാഹത്തെ
സാമ്പത്തിക മായിതകര്‍ക്കുകയും അവരുടെ മുഖ്യവരുമാന മാര്‍ഗ്ഗമായ കച്ചവടത്തിനെതിരെ ഭീഷണിഉയര്‍ത്തി അവരുമായി മാന്യമായ ഒരു ധാരണയിലെത്തം എന്നും ആയിരിരുന്നു
നബി(സ)ആഗ്രഹിച്ചത്.പക്ഷേ വ്യാപാര സംഘത്തിന്റെ നേതാവായ അബൂസുഫ് യാന്‍ തന്റെ
ചാരന്മാര്‍ മുഖേന മദീനയില്‍ നിന്ന് ഒരു സംഘം തങ്ങളെ തടയാന്‍ പുറപ്പെട്ട വിവരംഅറിഞ്ഞു... വഴിയില്‍ ഉപരോധിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കിയ അദ്ദേഹം ‘ളംളം
അല്‍ഗിഫാരി’ യെ സഹായത്തിന് ഒരു സൈന്യവുമായി എത്തിച്ചേരണം എന്ന് മക്കക്കാരെ
അറിയിക്കാന്‍ നിയോഗിച്ചു വിവരമറിഞ്ഞപ്പോള്‍ മക്ക പ്രമാണിമാര്‍ യുദ്ധത്തിന് ഒരുക്കം കൂട്ടി കച്ചവട സംഘത്തെ രക്ഷിക്കുക എന്നതിനപ്പുറം നബി(സ)യുടെ സംഘത്തെ
വേരോടെനശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
അതിന് വേണ്ടി ആയിരത്തോളം യോദ്ധാക്കള്‍ അടങ്ങിയ ഒരു സൈന്യം മദീന ലക്ഷ്യമാക്കി പുറപ്പെട്ടു നബി(സ)യും അനുയായികളും ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ എട്ടിന്പുറപ്പെട്ടു. എഴുപത് ഒട്ടകങ്ങളും മൂന്ന് കുതിരകളും പരിമിതമായ ആയുധങ്ങളുമായി ഒരു കൊച്ചു സംഘം വ്യാപാര സംഘത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും
വ്യക്തമായ വിവരങ്ങള്‍ഒന്നും ലഭിച്ചില്ല വഴിയില്‍ ‘ദഫ് റാന്‍‘ എന്ന പ്രദേശത്ത് തമ്പടിച്ചസമയത്താണ് വ്യാപര സംഘത്തെ സഹായിക്കാനായി ഒരു വന്‍ സൈന്യം മക്കയില്‍ നിന്ന്
പുറപ്പെട്ട വിവരംഅറിയുന്നത്. ഇനി എന്ത് വേണം എന്ന് അനുയായികളൊട് കൂടിയാലോചിച്ച്
ശേഷം നബിതിരുമേനിയും(സ) സംഘവും ബദറ് എന്ന സ്ഥലത്തിനടുത്ത് താവള മടിച്ചു വ്യാപാര സംഘം ആ വഴി കടന്ന് പോവും എന്ന് അറിഞ്ഞതിനാലായിരുന്നു അങ്ങനെ ചെയ്തത് പക്ഷേ ഈ വിവരം
മണത്തറിഞ്ഞ അബൂസുഫ്യാന്‍ തന്റെ വ്യാപാര സംഘത്തെ മറ്റൊരുവഴിയിലൂടെ മക്കയിലേക്ക്
നയിച്ചു... രക്ഷപ്പെട്ട വിവരം സഹായിക്കാനായി മക്കയില്‍ നിന്ന്‍പുറപ്പെട്ട സൈന്യത്തെ അറിയിക്കുകയും ചെയ്തു.
വ്യാപാര സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഇനി ഒരു യുദ്ധം വേണ്ട എന്ന് മക്കക്കാരില്‍ പലരും പറഞ്ഞെങ്കിലും മുഹമ്മദി(സ)നേയും അനുയായികളെയും തുടച്ച് നീക്കുക എന്ന ദൌത്യത്തിന് ലഭിച്ച സുവര്‍ണ്ണാവസരം കളഞ്ഞ് കളിക്കാന്‍ ഖുറൈശി
പ്രമാണിമാര്‍ തയ്യാറല്ലായിരുന്നു.അങ്ങനെ ഇസ്ലാമിക ചരിത്രത്തില്‍ ആദ്യ യുദ്ധം ബദര്‍മൈതാനിയില്‍ വെച്ച് നടന്നു. യുദ്ധത്തില്‍മക്കക്കാര്‍ പരാജയപ്പെട്ട്യു
ദ്ധമൈതാനിയില്‍നിന്ന്പിന്തിരിഞ്ഞു പതിനാല്മുസ്ലിങ്ങളുംഅംറുബ് നു ഹിശാം ഉത്ബ ശൈബ വലീദ്, ഉമയ്യത്ത് എന്നീപ്രമുഖരടക്കം എഴുപത്മക്കക്കാരും വധിക്കപ്പെട്ടു.യുദ്ധത്തടവുകാരെ മോചന ദൃവ്യം നല്‍കി വിട്ടയക്കാന്‍ തീരുമാനമായി മോചന
ദ്രവ്യം നല്‍കാന്‍ കഴിവില്ലാത്തയുദ്ധത്തടവുക്കാര്‍ മദീനയിലെ നിരക്ഷരരായ 10 പേരെ
എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു. ദൈവസഹായംകൊണ്ടാണ്
ബദറില്‍ ജയിച്ചതെന്ന് മുസ്ലീംകള്‍ വിശ്വസിച്ചു. സത്യവും അസത്യവും തമ്മിലുള്ള സമരത്തില്‍ അംഗസംഖ്യ ഒരു പ്രശ്നമല്ല എന്ന് ഒരിക്കല്‍ കൂടി ചരിത്രം തെളിയിച്ചു.

Sunday, 7 October 2012

മസ്ജിദുന്നബവി


മദീനയില്‍ എത്തിയശേഷം നബി(സ) ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുകഎന്നതായിരുന്നു. നബി(സ) മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു.അവിടുത്തെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തായിരുന്നു പള്ളിനിര്‍മാണം. അസ്അദുബ്നു സുറാറയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന സഹ്ല്‍, സുഹൈല്‍ എന്നീ അനാഥബാലന്മാരുടേതായിരുന്നു പള്ളി നിര്‍മിക്കാന്‍ നബി(സ) തെരഞ്ഞെടുത്ത സ്ഥലം. അബൂബക്കര്‍ സിദ്ദീഖി(റ)ല്‍ നിന്ന് 10 ദീനാര്‍ വാങ്ങി ആ തുക കുട്ടികള്‍ക്കു ഭൂമിയുടെ വിലയായി നല്‍കിയാണ് നബി(സ) സ്ഥലം വാങ്ങിയത്. വളരെ ചെറിയ ഒരു കുടില്‍പോലെയായിരുന്നു അന്ന് പ്രവാചകന്റെ പള്ളി. അതിന്റെ മേല്‍ക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകള്‍ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു. ഈത്തപ്പനത്തടികളായിരുന്നു തൂണുകള്‍. നിലത്ത് ഒന്നും വിരിക്കാനുണ്ടായിരുന്നില്ല. മണലിലായിരുന്നു നമസ്കാരം. പള്ളിയോട് ചേര്‍ന്ന് കിഴക്കു വശത്തായിരുന്നു നബി പത്നിമാര്‍ക്കുവേണ്ടി പണിത കുടിലുകള്‍. അവിടെയായിരുന്നു നബി(സ)യുടെ താമസം. ഉള്ളില്‍ കടക്കുമ്പോള്‍ ഈത്തപ്പനയോല തലക്കു മുട്ടുന്നത്ര കൊച്ചു വീടുകളായിരുന്നു അവ   മദീനയിലെത്തിയ നബി(സ)
അന്‍സാരിയായ അബൂ അയ്യൂബിന്റെ കൂടെയാണ്‌ ആദ്യം താമസിച്ചത്.നബിയും അനുയായികളും
ചേര്‍ന്ന് മസ്ജിദുന്നബവി
സ്ഥാപിച്ച ശേഷം അദ്ദേഹം അതിനടുത്തേക്ക് താമസം മാറ്റി. അതു തന്നെയായിരുന്നു പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ കേന്ദ്രവും. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ സെക്രട്ടറിയേറ്റും കോടതിയും അഭയാര്‍ത്ഥികളുടെ കേന്ദ്രവും എല്ലാം
അതു തന്നെയായിരുന്നു. കേന്ദ്രം സ്ഥാപിച്ചശേഷം അതിന്‍റെ ഭദ്രത നബി(സ) ഉറപ്പുവരുത്തി.
ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ഉടന്പടി
പ്രവാചകനുണ്ടാക്കി.
മുസ്ലിംകളും അമുസ്ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങള്‍ക്കിടയിലും സമാധാനപരമായ സഹവര്‍ത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടന്പടിയുടെ ലക്ഷ്യം. തുല്യമായ അവകാശങ്ങളുടെയും
ബാധ്യതകളുടെയും അടിസ്ഥാനത്തിലുള്ള ആ ഉടന്പടിയില്‍ ജുത ഗോത്രങ്ങളും അമുസ്ലിം ഗോത്രങ്ങളും
ഒപ്പുവെക്കാന്‍ ഔല്‍സുക്യം കാണിച്ചു. ഭരണാധികാരി ഭരണീയര്‍ക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടന എന്ന നിലക്ക് രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ ഇതിന് പ്രാധാന്യം കല്‍പിക്കുന്നു.മദീനയില്‍ രൂപംകൊണ്ടത് പ്രവാചകന്‍റെ നേതൃത്വത്തിലുള്ള ഒരാദര്‍ശ
രാഷ്ട്രമായിരുന്നു.അത് ദൈവേതരങ്ങളായ എല്ലാ അടിമത്തച്ചങ്ങലകളില്‍നിന്നും മനുഷ്യനെ
മോചിച്ചാണ് പ്രവാചകന്‍ ഭരണം നടത്തിയിരുന്നത്. അങ്ങിനെ ചെയ്യണമെന്ന് ഖുര്‍ആനിന്‍റെ
നിര്‍ദ്ദേശമുണ്ടായിരുന്നു.,,മദീനയില്‍ എത്തിയ ശേഷം ഒരു ആക്രമണം നബി (സ) എപ്പോഴും
പ്രതീക്ഷിച്ചു.. അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയിലെ
ഗോത്രങ്ങളുമായി കാരാറുകള്‍ ഉണ്ടാക്കുകയും അവരുടെ സഹകരണം ഉറപ്പ് വരുത്തുകയും ചെയ്തു.
കൂടാതെ ഇടയ്ക്കിടെ അതിര്‍ത്തിയില്‍ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു

Thursday, 4 October 2012

ജീവന്റെ ജീവനാം റസൂല്‍


യസ്‌രിബില്‍ നബിക്ക് ഹര്‍ദ്ദവമായ സ്വീകരണമാണ്‌ ലഭിച്ചതു.തിരുനബി(സ) മക്കയില്‍ നിന്ന്‌ പലായനംചെയ്‌ത്‌ മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാര്‍ക്ക്‌ ആനന്ദത്തിന്‌ അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ്‌
കൈവന്നത്‌. നബിക്ക്‌ സമ്മാനങ്ങള്‍ നല്‌കാനും സല്‍ക്കരിക്കാനും സൗകര്യങ്ങളൊരുക്കാനും അവര്‍ മത്സരിച്ചു. പലരും പല വിധത്തിലുള്ള സമ്മാനങ്ങളുമായി നബിക്കരികിലെത്തി പാവം
ഉമ്മുസുലൈം. നബിക്കൊരു സമ്മാനം നല്‌കണമെന്ന്‌ അതിയായ ആഗ്രഹമുണ്ട്‌.പക്ഷേ,നല്‌കാനൊന്നുമില്ല. അവള്‍ ഒറ്റക്കിരുന്ന്‌ ആലോചിച്ചു. സങ്കടപ്പെട്ടു. അവസാനംഒരു
മാര്‍ഗം കണ്ടെത്തി; വൈകിയില്ല. അവള്‍നബിക്കരികിലേക്ക്‌ പുറപ്പെട്ടു. പത്തു വയസ്സുകാരന്‍ പുത്രനെയും കൂടെക്കൂട്ടി നബിയെ, അങ്ങേക്ക്‌ പലരും പല ഉപഹാരങ്ങളും 
തരുന്നുണ്ടല്ലോ. എനിക്കുമുണ്ട്‌ അതിയായ മോഹം. പക്ഷേ, എന്റെയടുത്ത്‌ യാതൊന്നുമില്ല.ഇവനെന്റെ പൊന്നുമോന്‍ അനസ്‌.എന്റെ സമ്പാദ്യം. എന്റെ ജീവന്റെ ജീവന്‍! ഇവനെ അങ്ങ്‌
സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നില്‍ക്കട്ടെ.വേണ്ടെന്നു പറയരുത്‌
തീര്‍ച്ചയായുംസ്വീകരിക്കണം. ഇവനു വേണ്ടി പ്രാത്തിക്കണെ റസൂലേ തിരുനബി ആ സമ്മാനം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവനു വേണ്ടി പ്രാര്‍ഥിച്ചു.ആ ദിവസം മുതല്‍ തിരുനബിയുടെജീവിതാന്ത്യം വരെ അവന്‍ കൂടെ നിന്നു.വിഖ്യാതപണ്ഡിതനായി, തലമുറകള്‍ക്ക്‌ തിരുചര്യപഠിപ്പിച്ച ഗുരുനാഥനായി; അനസ്‌ബ്‌നു മാലിക്‌(റ).പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ച സച്ചരിതരുടെ ഓര്‍മകളാണിത്‌.ഇത് തിരുദൂത രോടുള്ള തീവ്രാനുരാഗം അവരെ എന്തിനും
സന്നദ്ധമാക്കിയിരുന്നു.അവര്‍ക്ക്‌ അദ്ദേഹം ജീവനെക്കാള്‍ജീവനായി ത്തീര്‍ന്നു.പ്രിയപ്പെട്ടവയെല്ലാം ആ പ്രിയപ്പെട്ടവനുവേണ്ടി അവര്‍ ത്യജിച്ചു. റസൂലിന്റെ വാക്കുകളും തീര്‍പ്പുകളുംസന്ദേഹങ്ങളില്ലാതെ അവര്‍ സ്വീകരിച്ചു. സത്യവിശ്വാസത്തിന്റെ
സമ്പൂര്‍ണതയ്‌ക്ക്‌അങ്ങനെ വേണമെന്ന്‌ ഖുര്‍ആന്‍ (4:65) ഉണര്‍ത്തുകയും ചെയ്‌തു. അല്ലാഹു ഉദ്ദേശിക്കുന്നതേ അദ്ദേഹം മൊഴിയൂവെന്നും (53:3,4) അവര്‍ ഉള്‍ക്കൊണ്ടു.
അതിനുവിപരീതം പ്രവര്‍ത്തിക്കുന്നതിന്റെ അപകടം അവര്‍ തിരിച്ചറിഞ്ഞു (24:63). ഞന്‍കൊണ്ടു വന്നതെന്തും നിങ്ങളുടെ ഇഷ്‌ടമാകുന്നതുവരെ നിങ്ങള്‍സത്യവിശ്വാസികളാവുകയില്ലെന്നും അല്ലാഹുവോടും റസൂലി നോടുമുള്ള ഇഷ്‌ടം  മറ്റേതിനെക്കാളും പ്രിയങ്കരമാവുന്നവര്‍ക്കേ സത്യവിശ്വാസത്തിന്റെ മധുരാനുഭവം
അറിയൂ എന്നും അവിടുന്ന്‌ പറഞ്ഞു. ആ മധുരാനുഭവം അറിയേണ്ടവരാണ്‌ 
നമ്മളും