Wednesday, 10 October 2012

ഹുദൈബിയ സന്ധി

 ഖന്‍ദക്വ് യുദ്ധത്തിനുശേഷം സ്ഥിതിഗതികള്‍ തീര്‍ത്തും മാറി പിന്നെയും നബി(സ)  പല യുദ്ധത്തിനും നേത്രതംനല്‍കി അങ്ങനെ ഇസ്ലാമിന്റെ  ശക്തിയാര്‍ജിചുകൊണ്ടെയിരുന്നു
പ്രവാചകന്‍ മദീനയിലെത്തിയതിന്‍റെ 6-ാം വര്‍ഷം തീര്‍ത്ഥാടനത്തിനു മക്കയിലെ ദേവാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികള്‍ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം.നബിക്ക്‌ യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും നബിയെ മക്കയിലേക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ല.
ദൂതന്‍മാര്‍ പരസ്പരം ബന്ധപ്പെട്ടതിന്‍റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. ആസന്ധി
പ്രഥമദൃഷ്ട്യാ മുസ്ലിംകള്‍ക്കു അനുകൂലമല്ലായിരുന്നു. നബി(സ) വിട്ടുവീഴ്ച ചെയ്യുകയാണ് ചെയ്തത്. മുസ്ലിംകള്‍ ആ കൊല്ലം ദേവാലയം സന്ദര്‍ശിക്കാതെ മടങ്ങണമെന്നും
അടുത്ത കൊല്ലം സന്ദര്‍ശിക്കാമെന്നും മക്കക്കാരില്‍ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയില്‍ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും
ആരെങ്കിലും മക്കയില്‍ വന്നാല്‍ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടന്പടിയിലെ പ്രധാന
നിബന്ധനകള്‍. അടുത്ത 10 വര്‍ഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഹുദൈബിയ
സന്ധി എന്ന പേരിലറിയപ്പെടുന്ന ഈ ഉടന്പടിയിലുണ്ടായിരുന്നു.
ഹൂദൈബിയ സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തില്‍ നബി(സ) പേര്‍ഷ്യ, റോം, ഈജിപ്ത്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു.ചിലര്‍
അതു സ്വീകരിച് ഹുദൈബിയ സന്ധിയോടൊപ്പം നിലവില്‍ വന്ന സമാധാനത്തിന്റെ ദിനങ്ങളില്‍ ഇസ് ലാം
വിദേശങ്ങളിലേക്ക് കൂടി വ്യാപിച്ചു.. കൂട്ടം കൂട്ടമായി ആളുകള്‍ മദീനയിലെത്തി അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു... അനുയായികളില്‍ നല്ലൊരു ശതമാനവും പ്രബോധന
ദൌത്യവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി

Tuesday, 9 October 2012

ഉഹ്ദും ഖന്‍ദഖും


നബിതിരുമേനിയും സംഘവും ശക്തി തെളിയിച്ച ‘ബദര്‍ യുദ്ധം‘ മക്കക്കാരുടെ മനസ്സില്‍ സൃഷ്ടിച്ച ഏക വികാരം അണയ്ക്കാനാവാത്ത പ്രതികാരാഗ്നിയായിരുന്നു. ചുളുവില്‍ മദീനയെ അക്രമിക്കാന്‍
ഇറങ്ങിപ്പുറപ്പെട്ട അബൂസുഫ് യാന്‍ ‘സഖീവ് യുദ്ധ’ ത്തില്‍ പരിഹാസ്യനായതും ആ അഗ്നിയ്ക്ക് ചൂട് പകര്‍ന്നു.
സിറിയയില്‍ നിന്നെത്തിയ കച്ചവട സംഘത്തിന്റെ ലാഭം പൊതുമുതലില്‍ നിക്ഷേപിച്ചത് മദീനയെ
ആക്രമിക്കാനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു. മദീനയില്‍ നിന്ന് നാല് നാഴിക ദൂരെ ഈ സ്ഥലത്തായിരുന്നു ശത്രുസൈന്യം താവളമടിച്ചിരുന്നത്. നബി(സ)യും
സംഘവും ഈ തഴ്വാരത്തിലേക്ക് പുറപ്പെട്ടു... ഇവിടെ ഉഹ്ദ് മല പിന്നിലാക്കി തന്റെ എഴുന്നൂറോളം വരുന്ന സൈന്യത്തെ അവിടുന്ന് അണിനിരത്തി... അവരില്‍ നിന്ന്
അബ്ദുല്ലാഹിബ് നു ജുബൈറിന്റെ നേതൃത്തില്‍ അമ്പെയ്ത്തില്‍ പ്രാവീണ്യമുള്ള അമ്പത്
പേരെ ശത്രുക്കള്‍ കടന്നാക്രമിച്ചേക്കാവുന്ന കുന്നിന്‍ ചെരുവില്‍ കാവല്‍
ഭടന്മാരായി നിര്‍ത്തി.യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദയുദ്ധം നടന്നു. അലി(റ), ഹംസ(റ) എന്നിവര്‍
സധീരം പൊരുതി. അതോടെ ശത്രുസൈന്യം ഒന്നാകെ ഇളകി. ശത്രു പക്ഷത്തുനിന്നും പലരും
പിടഞ്ഞുമരിച്ചു.ഉഹ്ദ് യുദ്ധം ആദ്യം വിജവും പിന്നീട് പരാജയവും വീണ്ടും വന്‍വിജയവും
ആയിരുന്നു മുസ്ലിം പക്ഷത്ത് നിന്ന് പലരും ശഹീദായി (രക്തസാക്ഷിയായി). പ്രവാചകന്‍റെ
പിതൃവ്യന്‍ ഹംസ(റ), മിസ്ഹബ് ബിന്‍ ഉമൈര്‍(റ), അനസ് ബ്നു നളീര്‍ എന്നിവര്‍ മുസ്ലിം പക്ഷത്ത് നിന്നും കൊല്ലപ്പെട്ടവരില്‍ പ്രധാനികളായിരുന്നു. നബി(സ) ശത്രുക്കള്‍
കുഴിച്ചിരുന്ന ഒരു ചതിക്കുഴിയില്‍ വീണു. അവിടുത്തെ തലക്കും കവിളിലുമെല്ലാം മുറിവ് പറ്റി. മുന്‍പല്ല് പൊട്ടിപ്പോയതുംഈ യുദ്ധത്തിലാണ്,,തലമുറകള്‍ക്കായി ഒരുപാട്
പാഠങ്ങള്‍ ബാക്കിവെച്ചാണ് ഉഹ്ദ് എന്ന അധ്യായം അവസാനിച്ചത്
.''
ഉഹ്ദിന് ശേഷം മദീനയില്‍ നബി(സ)യുമായി കാരാറില്‍ ഏര്‍പ്പെട്ടിരുന്ന യഹൂദ ഗോത്രമായ ‘ബനൂനളീര്‍’ നബിയെ(സ) ചതിച്ച് കൊല്ലാന്‍ ശ്രമിക്കുക വഴി മുസ് ലിങ്ങളുമായുണ്ടായിരുന്ന കരാര്‍ ഇതിനകം ലംഘിച്ചിരുന്നു. അത് കാരണം മദീനയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘ബനൂനളീര്‍‘ ഗോത്രം സഹായാവശ്യവുമായി
മക്കക്കാരെ സമീപിച്ചു. ഒരു അന്തിമ യുദ്ധത്തിലൂടെ മേഖലയില്‍ നിന്ന് മുസ് ലിങ്ങളുടെ വേരറുത്തു കളയുക എന്നതായിരുന്നു അവരുടെ അത്യന്തിക ലക്ഷ്യം. തങ്ങളുടെ ഗോത്രത്തിനും
സഖ്യകക്ഷികള്‍ക്കും പുറമെ മദീനയില്‍ സുരക്ഷിതരായി കഴിയുന്ന മറ്റു ജൂതഗോത്രങ്ങളും ഈ
യുദ്ധത്തെ പിന്തുണക്കും... ആ മഹായുദ്ധത്തിന്റെ നേതൃത്വം പ്രവാചകനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച മക്കക്കാര്‍ .എറ്റെടുക്കണം... ഇതൊക്കെയായിരുന്നു നളീര്‍
ഗോത്രനേതാക്കളുടെ ആവശ്യം. 
അങ്ങനെ അബൂസുഫ് യാന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്ന് ഒരു വന്‍സൈന്യം പുറപ്പെട്ടു. പതിനായിരത്തോളം ആയ ആ വന്‍സൈന്യം മദീനയിലേക്ക് ഒഴുകി. അറബികള്‍ അന്നോളം കാണാത്ത ഒരു വന്‍സൈന്യം മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞ നബി(സ) ‘അവരെ എങ്ങനെ തടയാനാവും‘ എന്ന് അനുചരന്മാരുമായി കൂടിയാലോചന
നടത്തി. കോട്ടപോലെ മതില് കെട്ടി പ്രതിരോധിക്കാം എന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടും ഫലപ്പെടുമോ എന്ന സംശയവും കാരണം അത് വേണ്ടന്നു വെച്ചു. പിന്നെ എന്ത്... എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ഇറാനില്‍ നിന്ന് സത്യം
തേടി യാത്രചെയ്തെത്തിയ സല്‍മാനുല്‍ ഫാരിസി(റ) എന്ന ശിഷ്യന്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ച് ശത്രുക്കളെ തടയാം എന്ന പേര്‍ഷ്യന്‍ യുദ്ധതന്ത്രം അവതരിപ്പിച്ചത്.
 അത് അംഗീകരിക്കപ്പെട്ടു.
നബി(സ)യും സംഘവും ദിവസങ്ങള്‍ കഠിനാധ്വാനം ചെയ്ത്..ഒരു വലിയ കിടങ്ങ് നിര്‍മ്മിച്ചു. മദീന ആക്രമിക്കാനെത്തിയ വന്‍ സംഘം ഇങ്ങനെ കിടങ്ങ് പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ദിവസങ്ങളോളം വിദൂരതയില്‍ നിന്ന്
പരസ്പരം അമ്പെയ്യുന്നതില്‍ മാത്രം ആക്രമണം ഒതുങ്ങി. ചില അശ്വയോദ്ധാക്കള്‍ കിടങ്ങ് ചാടി
ഇപ്പുറത്ത് എത്തി. അതില്‍ ഒരാള്‍ കിടങ്ങില്‍ വീണും മറ്റൊരാള്‍ അലിയുടെ കൈ കൊണ്ടും
വധിക്കപ്പെട്ടു. ഇതോടെ ആ ഉദ്യമത്തില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു.അങ്ങിനെ
ദിവസങ്ങളോളം നീണ്ടു ഇതിനിടയില്‍ ഇസ് ലാമിലേക്ക് കടന്ന് വന്ന ഗത്ഫാന്‍ ഗോത്രക്കാരനായ
‘നുഐം ബിന്‍ മസ് ഊദി(റ)’ന്റെ ചില ഇടപെടലുകള്‍ കാരണം ഖുറൈശി സംഖ്യസേനയ്ക്കിടയില്‍
അനൈക്യം വളര്‍ന്നു. എന്ത് വേണം എന്ന് തീരുമാനിക്കാനാവാതെ സൈന്യം മദീന
അതിര്‍ത്തിയില്‍ കെട്ടികിടന്നു. അങ്ങനെ ഒരു രാത്രി അതിശക്തമായ കാറ്റും മഴയുമെത്തി... ഖുറൈശികളുടെ കൂടാരങ്ങള്‍ പാറിപ്പറന്നു... സംഘത്തോടോപ്പമുണ്ടായിരുന്ന
കുതിരകളും ഒട്ടകങ്ങളും വിളറിപിടിച്ചു... ഇതിനൊക്കെ പുറമേ ‘മുസ് ലിങ്ങള്‍ ആക്രമിക്കുമോ എന്ന ഭീതി വേറെയും...” ഭയം കൊണ്ട് വിറച്ച് നില്‍ക്കുന്നവര്‍ക്കിടയില്‍
നിന്ന് ഒരാള്‍ ‘മുഹമ്മദും സംഘവും അക്രമിക്കുന്നു....’ വിളിച്ച് പറഞ്ഞതോടെ എല്ലാം തികഞ്ഞു... പുലരുവോളം കാത്തിരിക്കാനുള്ള ധൈര്യം പോലും കാണിക്കാതെ ആ സംഘം രാത്രി
തന്നെ സ്ഥലം കാലിയാക്കി നബി(സ) അല്ലാഹുവിനെ സ്തുതിച്ചു,,

Monday, 8 October 2012

ബദര്‍ യുദ്ധം


മക്കയില്‍നീന്ന് സിറിയയിലേക്കുള്ള വഴിയിലാണ് മദീന. മക്കയുടെ സാമ്പത്തിക അടിത്തറയില്‍ തന്നെ പ്രധാനം സിറിയയുമായി നടത്തിയിരുന്ന കച്ചവടബന്ധം ആയിരുന്നു. അത് കൊണ്ട് വാര്‍ത്തക സംഘങ്ങള്‍ക്ക് സിറിയയിലേക്ക് സുരക്ഷിതമായ യാത്രതിരിക്കണമെങ്കില്‍ മദീനയില്‍ രൂപപെടുന്ന നബി(സ)യുടെ സംഘബലം
തകര്‍ക്കുക എന്നത് മക്കക്കാരുടെ ആവശ്യമായി പലായാന സമയം മുസ് ലിങ്ങള്‍ മക്കയില്‍ ഉപേക്ഷിച്ച് പോന്ന സമ്പത്തും ഭവനങ്ങളും മറ്റു വിഭവങ്ങളും അന്യായമായി മക്കക്കാര്‍
കയ്യടക്കുക മാത്രമല്ല അത് യമനിലും സിറിയയിലും കച്ചവടത്തിന്റെ മൂലധനമാക്കി അത്
കൊണ്ട് മദീനയെ തന്നെ ആക്രമിക്കുക എന്ന തീരുമാനവും നബി(സ) അറിഞ്ഞു. ഇതിന്റെ ഭാഗമെന്നോണം അബൂസുഫ് യാന്‍ എന്ന ഖുറൈശി പ്രമുഖന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക്
പുറപ്പെട്ട ഒരു വ്യാപാര സംഘത്തെ മദീന അതിര്‍ത്തിയില്‍ ഉപരോധിക്കാനായി നബി (സ)യും
നൂറ്റി അമ്പത് അനുയായികളും അടങ്ങുന്നസംഘംപുറപ്പെട്ടു. എന്നാല്‍ ‘ഉശൈറ’ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അബൂസുഫിയാന്‍റെ സംഘം രണ്ട് ദിവസം മുമ്പേആവഴികടന്ന് പോ
യന്നാണ് അറിഞ്ഞത്.ആ സംഘത്തിന്റെ മടക്ക യാത്രയെക്കുറിച്ച് അറിയാനായി ‘തല്‍ഹത്തുബിനു
ഉബൈദുല്ല’, ‘സഈദ് ബിന്‍ സൈദ്’ എന്നീ രണ്ട് അനുയായികളെ ചുമതലപ്പെടുത്തി നബിതിരുമേനി(സ)യും സംഘവും മദീനയിലേക്ക് തന്നെ മടങ്ങി
.
അബൂസുഫ് യാന്റെ സംഘം സിറിയയില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചതറിഞ്ഞപ്പോള്‍ ആ വിവരം അറിയിക്കാന്‍ അവര്‍ മദീനയിലേക്ക് പുറപ്പെട്ടു. പക്ഷേ അവര്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ മടക്കയാത്ര വിവരം അറിഞ്ഞ നബി തിരുമേനി(സ)
വീണ്ടും പുറപ്പെട്ടു. ആ സംഘത്തെ ഉപരോധിക്കുക വഴി ശത്രുക്കളുടെ യുദ്ധസന്നാഹത്തെ
സാമ്പത്തിക മായിതകര്‍ക്കുകയും അവരുടെ മുഖ്യവരുമാന മാര്‍ഗ്ഗമായ കച്ചവടത്തിനെതിരെ ഭീഷണിഉയര്‍ത്തി അവരുമായി മാന്യമായ ഒരു ധാരണയിലെത്തം എന്നും ആയിരിരുന്നു
നബി(സ)ആഗ്രഹിച്ചത്.പക്ഷേ വ്യാപാര സംഘത്തിന്റെ നേതാവായ അബൂസുഫ് യാന്‍ തന്റെ
ചാരന്മാര്‍ മുഖേന മദീനയില്‍ നിന്ന് ഒരു സംഘം തങ്ങളെ തടയാന്‍ പുറപ്പെട്ട വിവരംഅറിഞ്ഞു... വഴിയില്‍ ഉപരോധിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കിയ അദ്ദേഹം ‘ളംളം
അല്‍ഗിഫാരി’ യെ സഹായത്തിന് ഒരു സൈന്യവുമായി എത്തിച്ചേരണം എന്ന് മക്കക്കാരെ
അറിയിക്കാന്‍ നിയോഗിച്ചു വിവരമറിഞ്ഞപ്പോള്‍ മക്ക പ്രമാണിമാര്‍ യുദ്ധത്തിന് ഒരുക്കം കൂട്ടി കച്ചവട സംഘത്തെ രക്ഷിക്കുക എന്നതിനപ്പുറം നബി(സ)യുടെ സംഘത്തെ
വേരോടെനശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
അതിന് വേണ്ടി ആയിരത്തോളം യോദ്ധാക്കള്‍ അടങ്ങിയ ഒരു സൈന്യം മദീന ലക്ഷ്യമാക്കി പുറപ്പെട്ടു നബി(സ)യും അനുയായികളും ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ എട്ടിന്പുറപ്പെട്ടു. എഴുപത് ഒട്ടകങ്ങളും മൂന്ന് കുതിരകളും പരിമിതമായ ആയുധങ്ങളുമായി ഒരു കൊച്ചു സംഘം വ്യാപാര സംഘത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും
വ്യക്തമായ വിവരങ്ങള്‍ഒന്നും ലഭിച്ചില്ല വഴിയില്‍ ‘ദഫ് റാന്‍‘ എന്ന പ്രദേശത്ത് തമ്പടിച്ചസമയത്താണ് വ്യാപര സംഘത്തെ സഹായിക്കാനായി ഒരു വന്‍ സൈന്യം മക്കയില്‍ നിന്ന്
പുറപ്പെട്ട വിവരംഅറിയുന്നത്. ഇനി എന്ത് വേണം എന്ന് അനുയായികളൊട് കൂടിയാലോചിച്ച്
ശേഷം നബിതിരുമേനിയും(സ) സംഘവും ബദറ് എന്ന സ്ഥലത്തിനടുത്ത് താവള മടിച്ചു വ്യാപാര സംഘം ആ വഴി കടന്ന് പോവും എന്ന് അറിഞ്ഞതിനാലായിരുന്നു അങ്ങനെ ചെയ്തത് പക്ഷേ ഈ വിവരം
മണത്തറിഞ്ഞ അബൂസുഫ്യാന്‍ തന്റെ വ്യാപാര സംഘത്തെ മറ്റൊരുവഴിയിലൂടെ മക്കയിലേക്ക്
നയിച്ചു... രക്ഷപ്പെട്ട വിവരം സഹായിക്കാനായി മക്കയില്‍ നിന്ന്‍പുറപ്പെട്ട സൈന്യത്തെ അറിയിക്കുകയും ചെയ്തു.
വ്യാപാര സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഇനി ഒരു യുദ്ധം വേണ്ട എന്ന് മക്കക്കാരില്‍ പലരും പറഞ്ഞെങ്കിലും മുഹമ്മദി(സ)നേയും അനുയായികളെയും തുടച്ച് നീക്കുക എന്ന ദൌത്യത്തിന് ലഭിച്ച സുവര്‍ണ്ണാവസരം കളഞ്ഞ് കളിക്കാന്‍ ഖുറൈശി
പ്രമാണിമാര്‍ തയ്യാറല്ലായിരുന്നു.അങ്ങനെ ഇസ്ലാമിക ചരിത്രത്തില്‍ ആദ്യ യുദ്ധം ബദര്‍മൈതാനിയില്‍ വെച്ച് നടന്നു. യുദ്ധത്തില്‍മക്കക്കാര്‍ പരാജയപ്പെട്ട്യു
ദ്ധമൈതാനിയില്‍നിന്ന്പിന്തിരിഞ്ഞു പതിനാല്മുസ്ലിങ്ങളുംഅംറുബ് നു ഹിശാം ഉത്ബ ശൈബ വലീദ്, ഉമയ്യത്ത് എന്നീപ്രമുഖരടക്കം എഴുപത്മക്കക്കാരും വധിക്കപ്പെട്ടു.യുദ്ധത്തടവുകാരെ മോചന ദൃവ്യം നല്‍കി വിട്ടയക്കാന്‍ തീരുമാനമായി മോചന
ദ്രവ്യം നല്‍കാന്‍ കഴിവില്ലാത്തയുദ്ധത്തടവുക്കാര്‍ മദീനയിലെ നിരക്ഷരരായ 10 പേരെ
എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു. ദൈവസഹായംകൊണ്ടാണ്
ബദറില്‍ ജയിച്ചതെന്ന് മുസ്ലീംകള്‍ വിശ്വസിച്ചു. സത്യവും അസത്യവും തമ്മിലുള്ള സമരത്തില്‍ അംഗസംഖ്യ ഒരു പ്രശ്നമല്ല എന്ന് ഒരിക്കല്‍ കൂടി ചരിത്രം തെളിയിച്ചു.

Sunday, 7 October 2012

മസ്ജിദുന്നബവി


മദീനയില്‍ എത്തിയശേഷം നബി(സ) ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുകഎന്നതായിരുന്നു. നബി(സ) മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു.അവിടുത്തെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തായിരുന്നു പള്ളിനിര്‍മാണം. അസ്അദുബ്നു സുറാറയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന സഹ്ല്‍, സുഹൈല്‍ എന്നീ അനാഥബാലന്മാരുടേതായിരുന്നു പള്ളി നിര്‍മിക്കാന്‍ നബി(സ) തെരഞ്ഞെടുത്ത സ്ഥലം. അബൂബക്കര്‍ സിദ്ദീഖി(റ)ല്‍ നിന്ന് 10 ദീനാര്‍ വാങ്ങി ആ തുക കുട്ടികള്‍ക്കു ഭൂമിയുടെ വിലയായി നല്‍കിയാണ് നബി(സ) സ്ഥലം വാങ്ങിയത്. വളരെ ചെറിയ ഒരു കുടില്‍പോലെയായിരുന്നു അന്ന് പ്രവാചകന്റെ പള്ളി. അതിന്റെ മേല്‍ക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകള്‍ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു. ഈത്തപ്പനത്തടികളായിരുന്നു തൂണുകള്‍. നിലത്ത് ഒന്നും വിരിക്കാനുണ്ടായിരുന്നില്ല. മണലിലായിരുന്നു നമസ്കാരം. പള്ളിയോട് ചേര്‍ന്ന് കിഴക്കു വശത്തായിരുന്നു നബി പത്നിമാര്‍ക്കുവേണ്ടി പണിത കുടിലുകള്‍. അവിടെയായിരുന്നു നബി(സ)യുടെ താമസം. ഉള്ളില്‍ കടക്കുമ്പോള്‍ ഈത്തപ്പനയോല തലക്കു മുട്ടുന്നത്ര കൊച്ചു വീടുകളായിരുന്നു അവ   മദീനയിലെത്തിയ നബി(സ)
അന്‍സാരിയായ അബൂ അയ്യൂബിന്റെ കൂടെയാണ്‌ ആദ്യം താമസിച്ചത്.നബിയും അനുയായികളും
ചേര്‍ന്ന് മസ്ജിദുന്നബവി
സ്ഥാപിച്ച ശേഷം അദ്ദേഹം അതിനടുത്തേക്ക് താമസം മാറ്റി. അതു തന്നെയായിരുന്നു പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ കേന്ദ്രവും. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ സെക്രട്ടറിയേറ്റും കോടതിയും അഭയാര്‍ത്ഥികളുടെ കേന്ദ്രവും എല്ലാം
അതു തന്നെയായിരുന്നു. കേന്ദ്രം സ്ഥാപിച്ചശേഷം അതിന്‍റെ ഭദ്രത നബി(സ) ഉറപ്പുവരുത്തി.
ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ഉടന്പടി
പ്രവാചകനുണ്ടാക്കി.
മുസ്ലിംകളും അമുസ്ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങള്‍ക്കിടയിലും സമാധാനപരമായ സഹവര്‍ത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടന്പടിയുടെ ലക്ഷ്യം. തുല്യമായ അവകാശങ്ങളുടെയും
ബാധ്യതകളുടെയും അടിസ്ഥാനത്തിലുള്ള ആ ഉടന്പടിയില്‍ ജുത ഗോത്രങ്ങളും അമുസ്ലിം ഗോത്രങ്ങളും
ഒപ്പുവെക്കാന്‍ ഔല്‍സുക്യം കാണിച്ചു. ഭരണാധികാരി ഭരണീയര്‍ക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടന എന്ന നിലക്ക് രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ ഇതിന് പ്രാധാന്യം കല്‍പിക്കുന്നു.മദീനയില്‍ രൂപംകൊണ്ടത് പ്രവാചകന്‍റെ നേതൃത്വത്തിലുള്ള ഒരാദര്‍ശ
രാഷ്ട്രമായിരുന്നു.അത് ദൈവേതരങ്ങളായ എല്ലാ അടിമത്തച്ചങ്ങലകളില്‍നിന്നും മനുഷ്യനെ
മോചിച്ചാണ് പ്രവാചകന്‍ ഭരണം നടത്തിയിരുന്നത്. അങ്ങിനെ ചെയ്യണമെന്ന് ഖുര്‍ആനിന്‍റെ
നിര്‍ദ്ദേശമുണ്ടായിരുന്നു.,,മദീനയില്‍ എത്തിയ ശേഷം ഒരു ആക്രമണം നബി (സ) എപ്പോഴും
പ്രതീക്ഷിച്ചു.. അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയിലെ
ഗോത്രങ്ങളുമായി കാരാറുകള്‍ ഉണ്ടാക്കുകയും അവരുടെ സഹകരണം ഉറപ്പ് വരുത്തുകയും ചെയ്തു.
കൂടാതെ ഇടയ്ക്കിടെ അതിര്‍ത്തിയില്‍ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു

Thursday, 4 October 2012

ജീവന്റെ ജീവനാം റസൂല്‍


യസ്‌രിബില്‍ നബിക്ക് ഹര്‍ദ്ദവമായ സ്വീകരണമാണ്‌ ലഭിച്ചതു.തിരുനബി(സ) മക്കയില്‍ നിന്ന്‌ പലായനംചെയ്‌ത്‌ മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാര്‍ക്ക്‌ ആനന്ദത്തിന്‌ അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ്‌
കൈവന്നത്‌. നബിക്ക്‌ സമ്മാനങ്ങള്‍ നല്‌കാനും സല്‍ക്കരിക്കാനും സൗകര്യങ്ങളൊരുക്കാനും അവര്‍ മത്സരിച്ചു. പലരും പല വിധത്തിലുള്ള സമ്മാനങ്ങളുമായി നബിക്കരികിലെത്തി പാവം
ഉമ്മുസുലൈം. നബിക്കൊരു സമ്മാനം നല്‌കണമെന്ന്‌ അതിയായ ആഗ്രഹമുണ്ട്‌.പക്ഷേ,നല്‌കാനൊന്നുമില്ല. അവള്‍ ഒറ്റക്കിരുന്ന്‌ ആലോചിച്ചു. സങ്കടപ്പെട്ടു. അവസാനംഒരു
മാര്‍ഗം കണ്ടെത്തി; വൈകിയില്ല. അവള്‍നബിക്കരികിലേക്ക്‌ പുറപ്പെട്ടു. പത്തു വയസ്സുകാരന്‍ പുത്രനെയും കൂടെക്കൂട്ടി നബിയെ, അങ്ങേക്ക്‌ പലരും പല ഉപഹാരങ്ങളും 
തരുന്നുണ്ടല്ലോ. എനിക്കുമുണ്ട്‌ അതിയായ മോഹം. പക്ഷേ, എന്റെയടുത്ത്‌ യാതൊന്നുമില്ല.ഇവനെന്റെ പൊന്നുമോന്‍ അനസ്‌.എന്റെ സമ്പാദ്യം. എന്റെ ജീവന്റെ ജീവന്‍! ഇവനെ അങ്ങ്‌
സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നില്‍ക്കട്ടെ.വേണ്ടെന്നു പറയരുത്‌
തീര്‍ച്ചയായുംസ്വീകരിക്കണം. ഇവനു വേണ്ടി പ്രാത്തിക്കണെ റസൂലേ തിരുനബി ആ സമ്മാനം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവനു വേണ്ടി പ്രാര്‍ഥിച്ചു.ആ ദിവസം മുതല്‍ തിരുനബിയുടെജീവിതാന്ത്യം വരെ അവന്‍ കൂടെ നിന്നു.വിഖ്യാതപണ്ഡിതനായി, തലമുറകള്‍ക്ക്‌ തിരുചര്യപഠിപ്പിച്ച ഗുരുനാഥനായി; അനസ്‌ബ്‌നു മാലിക്‌(റ).പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ച സച്ചരിതരുടെ ഓര്‍മകളാണിത്‌.ഇത് തിരുദൂത രോടുള്ള തീവ്രാനുരാഗം അവരെ എന്തിനും
സന്നദ്ധമാക്കിയിരുന്നു.അവര്‍ക്ക്‌ അദ്ദേഹം ജീവനെക്കാള്‍ജീവനായി ത്തീര്‍ന്നു.പ്രിയപ്പെട്ടവയെല്ലാം ആ പ്രിയപ്പെട്ടവനുവേണ്ടി അവര്‍ ത്യജിച്ചു. റസൂലിന്റെ വാക്കുകളും തീര്‍പ്പുകളുംസന്ദേഹങ്ങളില്ലാതെ അവര്‍ സ്വീകരിച്ചു. സത്യവിശ്വാസത്തിന്റെ
സമ്പൂര്‍ണതയ്‌ക്ക്‌അങ്ങനെ വേണമെന്ന്‌ ഖുര്‍ആന്‍ (4:65) ഉണര്‍ത്തുകയും ചെയ്‌തു. അല്ലാഹു ഉദ്ദേശിക്കുന്നതേ അദ്ദേഹം മൊഴിയൂവെന്നും (53:3,4) അവര്‍ ഉള്‍ക്കൊണ്ടു.
അതിനുവിപരീതം പ്രവര്‍ത്തിക്കുന്നതിന്റെ അപകടം അവര്‍ തിരിച്ചറിഞ്ഞു (24:63). ഞന്‍കൊണ്ടു വന്നതെന്തും നിങ്ങളുടെ ഇഷ്‌ടമാകുന്നതുവരെ നിങ്ങള്‍സത്യവിശ്വാസികളാവുകയില്ലെന്നും അല്ലാഹുവോടും റസൂലി നോടുമുള്ള ഇഷ്‌ടം  മറ്റേതിനെക്കാളും പ്രിയങ്കരമാവുന്നവര്‍ക്കേ സത്യവിശ്വാസത്തിന്റെ മധുരാനുഭവം
അറിയൂ എന്നും അവിടുന്ന്‌ പറഞ്ഞു. ആ മധുരാനുഭവം അറിയേണ്ടവരാണ്‌ 
നമ്മളും

Wednesday, 3 October 2012

നബി(സ) മദീനയിലേക്ക്‌


മക്കയില്‍ ഒരു ഉത്സവം നടക്കാറുണ്ടായിരുന്നു. ആ ഉത്സവത്തിന്‌ സമീപപ്രദേശങ്ങളില്‍ നിന്ന്‌ ആളുകള്‍ വരാറുണ്ടായിരുന്നു. അങ്ങനെ വരുന്ന ജനങ്ങളോട്‌ നബി(സ) ദൈവം ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും മരണാനന്തരം ഈ
ലോകത്തെ പ്രവര്‍ ത്തനങ്ങള്‍ക്കനുസരിച്ച്‌ രക്ഷാ ശിക്ഷകള്‍ നല്‍കപ്പെടുമെന്നും
ഉപദേശിച്ചു കൊണ്ടിരുന്നു. യസ്‌രിബില്‍ (മദീന) നിന്നും വന്ന ചിലര്‍ നബി(സ)യുടെ സംഭാഷണത്തില്‍ ആകൃഷ്ടരാകുകയും തങ്ങളിനി ദൈവത്തിന്റെ അധികാരാവകാശങ്ങളില്‍ ആരെയും
പങ്കുചേര്‍ക്കുകയില്ലെന്നും തങ്ങളിനി വ്യഭിചരി ക്കു കയോ, കളവുനടത്തുകയോ,
കുഞ്ഞുങ്ങളെ കൊല്ലുകയോ, പരദൂഷണം പറയുകയോ, കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ
ചെയ്യുകയില്ലെന്നും, സുഖദുഃഖങ്ങളിലെല്ലാം പ്രവാചകനെ അനുസരിച്ച്‌ കൊണ്ട്‌
ജീവിക്കുമെന്നും പ്രതിജ്ഞ ചെയ്തു. അവര്‍ പന്ത്രണ്ട്‌ പേര്‍ ഉണ്ടായിരുന്നു.ഈ കാലഘട്ടത്തില്‍ ഒരു രാത്രിയില്‍അല്ലാഹു പ്രവാചകനെ തതന്‍റെ
സന്നിധാനത്തിലേക്കുയര്‍ത്തി. ഇതിനെ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ മിഅ​‍്‌റാജ്‌ എന്നു പറയുന്നു. ഈ അവസരത്തിലാണ്‌ മുസ്ലീംകള്‍ ദിനംപ്രതി അഞ്ചുപ്രാവശ്യം
നമസ്കരിക്കണമെന്ന്‌ അല്ലാഹു കല്‍പ്പിച്ചത്
അടുത്തകൊല്ലം യസ്‌രിബില്‍ നിന്നും എഴുപത്തിമൂന്നുപേര്‍ ഉത്സവവേളയി മക്കയില്‍ വരികയും ദൈവത്തെയും പ്രവാചകനേയും അനുസരിച്ച്‌ ജീവിക്കാമെന്ന്‌ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവര്‍ പ്രവാചകനെ
തങ്ങളുടെ പട്ടണത്തിലേക്ക്‌ ക്ഷണിക്കുകയും ചെയ്തു.ഇസ്ലാമിന്റെ സ്വാധീനം
വര്‍ദ്ധിക്കുന്നതു കണ്ട്‌ വിറളി പൂണ്ട മക്കാ നേതാക്കള്‍ മര്‍ദ്ദനത്തിന്‌ രൂക്ഷത വര്‍ദ്ധിപ്പിക്കുകയും പ്രവാചകനെ വധിക്കന്‍ പരിപാടി യിടുകയും ചെയ്തു. മര്‍ദ്ദനം
സഹിക്കവയ്യാതായപ്പോള്‍ നബി(സ) തന്റെ അനുയായികളോട്‌ യസ്‌രിബിലേക്ക്‌ പാലായനം
ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.നബിയേ വധിക്കുവാന്‍ മക്കാ പ്രധാനികള്‍ പരിപാടിയിട്ട്‌ വീടുവളഞ്ഞ ദിവസം രാത്രി ദൈവീക കല്‍പ്പനപ്രകാരം നബി തന്‍റെ ശയ്യയില്‍
പിതൃവ്യപുത്രനും ഇസ്ലാമിക പ്രവര്‍ത്തകനുമായ അലിയോടു കിടക്കന്‍ നിര്‍ദ്ദേശിച്ച ശേഷം
തന്റെ സന്തത്തസഹചാരിയായ അബൂബക്കറോടൊപ്പം യസ്‌രിബിലേക്ക്‌ യാത്രതിരിച്ചു. പകല്‍
സമയത്ത്‌ സൌര്‍ എന്ന ഗുഹയില്‍ അവര്‍ അഭയം തേടി നബി(സ) രക്ഷപ്പെട്ടു എന്നറിഞ്ഞു മക്കയിലെ പ്രധാനികള്‍ നബിയേത്തേടി പല ഭാഗത്തേക്കും ആള്‍ക്കാരെ പറഞ്ഞയച്ചു. അവരിലൊരു
സംഘം പ്രവാചകനും അബൂബക്കറും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തിപ്പെട്ടു. അതുകണ്ടു
അബൂബക്കര്‍ ഭയന്നു.നബി(സ) അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി. 'ഭയപ്പെടേണ്ട, ദൈവം
നമ്മുടെ കൂടെയുണ്ട്‌' ഖുറൈശി പ്രമുഖര്‍ അവരേ കാണാതെ തിരിച്ചുപോയി. അവര്‍രണ്ടുപേരും
യസ്‌രിബിലേക്ക്‌ യാത്ര തുടര്‍ന്നു
;

Tuesday, 2 October 2012

നബി(സ) ത്വാഇഫിലേക്ക്


അധികം താമസിയാതെ പിതൃവ്യന്‍ അബൂത്വാലിബ് അന്തരിച്ചു. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പത്നി ഖദീജ(റ)യും മരണപ്പെട്ടു. അവരുടെ വിയോഗം നബിയെ വല്ലാതെ ദുഖിപ്പിച്ചു. നുബുവ്വത്തിന്റെ പത്താം വര്‍ഷമായിരുന്നു ഈ സംഭവം. ഈ വര്‍ഷം ദുഃഖവര്‍ഷം എന്ന പേരില്‍ അറിയപ്പെടുന്നു.   മുസ്ലീംകള്‍ക്കെതിരെയുള്ള മര്‍ദ്ദനം
തുടര്‍ന്നുകൊണ്ടിരുന്നു. അടുത്ത ഒരു നഗരമായ ത്വാഇഫിലെ ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷയില്‍ നബി(സ) അങ്ങോട്ടുപോയി.പ്രവാചകത്വത്തിന്റെ പത്താംവര്‍ഷം ശവ്വാല്‍ മാസത്തില്‍ റസൂല്‍(സ) ത്വാഇഫിലേക്ക് പുറപ്പെട്ടു.കൂടെ ഭൃത്യന്‍ സൈദ്ബ്നു ഹാരിഥയുമുണ്ടായിരുന്നു. പോകുന്നവഴിയില്‍ ഓരോ ഗോത്രങ്ങളെയും ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ ആരും സ്വീകരിക്കുകയുണ്ടായില്ല. ത്വാഇഫുകാര്‍ക്കിടയില്‍ റസൂല്‍(സ) പത്തുദിവസം തങ്ങി. ഇതിന്നിടയ്ക്ക് എല്ലാ പ്രമുഖരേയും സമീപിച്ച് സംസാരിച്ചു. അവരെല്ലാം പറഞ്ഞു. ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്തേക്ക് കടക്കുക. ഭോഷന്മാരെ അദ്ദേഹത്തിന് നേരെ തിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ വിഡ്ഢികളേയും അടിമകളേയും വിട്ട് തെറിവിളിപ്പിക്കുകയും കൂക്കിവിളിപ്പിക്കുകയും ചെയ്തു. അതുകേട്ട് ജനങ്ങള്‍ അവിടുത്തേക്ക് ചുറ്റും തടിച്ചുകൂടി. അവര്‍ രണ്ടു വരിയായി നിന്ന് അധിക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തു. നെരിയാണിയില്‍ കല്ലുകൊണ്‍് അവിടുത്തെ ചെരുപ്പില്‍ രക്തം പതിച്ചു. ഈ സമയത്ത്, സൈദുബ്നു ഹാരിഥ തന്റെ ശരീരംകൊണ്‍് തടുത്തതുകാരണം തലയ്ക്ക് മുറിവുപറ്റി. മൂന്നു മൈല്‍ അകലെ, റബീഅയുടെ പുത്രന്‍മാരായ ഉത്ബയുടെയും ശൈബയുടെയും ഒരു മതില്‍കെട്ടിനുള്ളിലേക്ക് അവിടുന്ന് അഭയം പ്രാപിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. അതോടെ അവര്‍ മടങ്ങി. തുടര്‍ന്ന് റസൂല്‍(സ) ഒരു മുന്തിരിവള്ളിയുടെ തണലില്‍ ചെന്ന് ചുമരിലേക്ക് ചാരിയിരുന്ന് സ്വസ്ഥനായി. അവിടെവെച്ച്, ആരും വിശ്വസിക്കാത്തതിലുള്ള ദുഃഖവും പ്രയാസവും മനസ്സ് നിറച്ചുകൊണ്ടും താന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടും അവിടുന്ന് പ്രാര്‍ഥിച്ചു! അവിടുത്തെ ഈ ദയനീയാവസ്ഥകണ്‍് ഉത്ബയുടെയും ശൈബയുടെയും മനമിളകി. അവര്‍ തങ്ങളുടെ ക്രിസ്തീയഭൃത്യന്‍ അദ്ദാസിനെ വിളിച്ചു ഒരുകുല മുന്തിരിയുമായി അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. അവിടുന്ന് ബിസ്മില്ലാഹ് എന്നുച്ചരിച്ചുകൊണ്‍് കഴിക്കാന്‍ തുടങ്ങി. ഇതുകേട്ട അദ്ദാസ് ചോദിച്ചു: ഇത് ഈ നാട്ടുകാരാരും പറയാത്ത ഒരു വാക്യമാണല്ലോ? ഉടനെ നബിതിരുമേനി അവനോട് അവന്റെ നാടും മതവുമന്വേഷിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ നീനവക്കാരനായ ഒരു ക്രൈസ്തവനാണ്.' അപ്പോള്‍ റസൂല്‍(സ) ചോദിച്ചു: 'പുണ്യവാളനായ യുനുസിന്റ്റെ നാട്ടുകാരനാണല്ലേ?' യുനുസിനെ  താങ്കള്‍ക്കെങ്ങനെയാണ് അറിയുന്നത്? അദ്ദാസ് ചോദിച്ചു: റസൂല്‍(സ) പറഞ്ഞു: 'അദ്ദേഹമെന്റെ സഹോദരനാണ്. അദ്ദേഹമൊരു പ്രവാചകനായിരുന്നു. ഞാനും ഒരു പ്രവാചകനാണ്. ഇതുകേട്ട അദ്ദാസ് തിരുമേനിയുടെ ശിരസിലും കൈകാലുകളിലും ചുംബനമര്‍പ്പിച്ചു.
ഇത് വീക്ഷിക്കുകയായിരുന്ന റബീഅയുടെ പുത്രന്‍മാരില്‍ ഒരുവന്‍ അപരനോട്: 'നിന്റെ ഭൃത്യന്‍ പിഴച്ചുപോയി. അദ്ദാസ് തിരിച്ചുവന്നപ്പോള്‍ അവര്‍ അവനോട് ചോദിച്ചു: 'നാശം! എന്താണ് നീ കാണിക്കുന്നത്'' അവന്‍ പറഞ്ഞു: യജമാനരേ! ഭൂമിയില്‍ ഇതിനേക്കാള്‍ ശ്രേഷ്ഠനായ ആരുമില്ല. നബിമാര്‍ക്ക് മാത്രമറിയുന്ന കാര്യമാണദ്ദേഹം എന്നോട് സംസാരിച്ചത്. അവര്‍ പ്രതികരിച്ചു. "അദ്ദാസ്! നിനക്ക് നാശം. നിന്റെ മതത്തില്‍നിന്ന് അവന്‍ നിന്നെ തെറ്റിച്ചുകളയാതിരിക്കട്ടെ. നിന്റെ മതമാണ് അവന്റെ മതത്തേക്കാള്‍ ഉത്തമം.'
ഏറെത്താമസിയാതെ അല്ലാഹുവിന്റെ സന്ദേശകനായ മലക്ക് പ്രവാചകന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് അഭയം നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്ത അന്നാട്ടുകാരോട് പ്രതികാരം ചെയ്യാനും അവരെ ശിക്ഷിക്കാനും മലക്ക് അനുവാദമാരാഞ്ഞു.
എന്നാല്‍ കാരുണ്യത്തിന്റെ നിറകുടമായ നബിതിരുമേനിക്ക് അതംഗീകരിക്കുക സാധ്യമായിരുന്നില്ല. അതിനാല്‍ അദ്ദേഹം അനുവാദം നല്‍കിയില്ല. തുടര്‍ന്ന് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: 'അല്ലാഹുവേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ നയിക്കേണമേ! അവര്‍ക്ക് നീ മാപ്പേകേണമേ! അവര്‍ അറിവില്ലാത്ത ജനമാണ്.'                             
ഏഴാകാശങ്ങള്‍ക്കപ്പുറം നിന്ന് ലഭിച്ച ഈ സഹായത്തില്‍ സന്തുഷ്ടനായി മന:സ്സമാധാനത്തോടെ നബി(സ) മക്കയിലേക്ക് മടങ്ങി. 

Monday, 1 October 2012

ആദ്യ ഹിജ്റ


മര്‍ദ്ദനംസഹിക്കവയ്യാ തായപ്പോള്‍ നബി തന്റെ ചില അനുയായികളോട്‌ അബ്സീനിയ (എത്യോപ്യ) യിലേക്ക്‌
പാലായനം ചെയ്യന്‍ നിര്‍ദ്ദേശിച്ചു. അന്ന്‌ എത്യോപ്യയില്‍ ഒരു ക്രിസ്ത്യന്‍ രാജാവായ
നേഗസ്‌ (നജ്ജാശി) ആണ്‌ ഭരിച്ചിരുന്നത്‌.അങ്ങനെ പ്രവാചക ദൗത്യത്തിന്റെ 5-​‍ാം വര്‍ഷം
11 പുരുഷന്മാരും 4 സ്ത്രീകളും അടങ്ങുന്ന ഒരു സംഘം എത്യോപ്യ യിലേക്ക്‌ പാലായനം
ചെയ്തു.മുസ്ലിംകള്‍ പാലായനം ചെയ്തത്തറിഞ്ഞ മക്കാ പ്രധാനികള്‍ ഒരു ദൗത്യ സംഘത്തെ
എത്യോപ്യയിലെ രാജാവിന്‍റെ അടുക്കലേക്കയച്ചു. അവര്‍ രാജാവിനെ സമീപിച്ച്‌ തങ്ങളില്‍
നിന്നും ഓടിപ്പോന്ന അടിമകളാണ്‌ മുസ്ലിംകള്‍ എന്നും അവരെ തങ്ങള്‍ക്ക്
വിട്ടുതരണമെന്നും അപേക്ഷിച്ചു. രാജാവിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ട മുസ്ലിംകള്‍ ഇങ്ങനെ ബോധിപ്പിച്ചു
;
രാജാവേ, ഞങ്ങള്‍ അജ്ഞതയിലായിരുന്നു. വിഗ്രഹാരാധനയിലും അധര്‍മ്മജീവിതത്തിലും മുഴുകി ജീവിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളില്‍ ശക്തിയുള്ളര്‍ ശക്തി കുറഞ്ഞവരെ ദ്രോഹിച്ചു. ഞങ്ങള്‍ കള്ളം പറയാറുണ്ടായിരുന്നു.
അതിഥിമര്യാദ
ഞങ്ങള്‍ പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഞങ്ങളില്‍ ഒരു പ്രവാചകന്‍വന്നു.
ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ധാര്‍മ്മിക
ജീവിതത്തെക്കുറിച്ചും ഞങ്ങള്‍ക്ക്‌ നന്നായറിയാമായിരുന്നു. ഞങ്ങളദേഹത്തില്‍
വിശ്വസിക്കുകയും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നാട്ടുകാര്‍
ഞങ്ങളെ മര്‍ദ്ദിക്കുകയും ഞങ്ങളുടെ മതത്തെ ഉപേക്ഷി ക്കുവാന്‍ നിര്‍ബന്ധിക്കുകയും
ചെയ്തു.' ഇതു കേട്ടപ്പൊള്‍ രാജാവ്‌ മുസ്ലിംകളുടെ കാര്യത്തില്‍ തല്‍പരനാവുകയും
അവര്‍ക്ക് ലഭിച്ചുവേന്ന്‌ പറയുന്ന വേദത്തിന്റെ ചില ഭാഗങ്ങല്‍കേള്‍പ്പിക്കന്‍
ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിംകളില്‍പ്പെട്ട ജഅ​‍്ഫര്‍ ഖുറ്ആനിലെ ഒരദ്ധ്യായം
വായിച്ചു കേള്‍പ്പിച്ചു.രാജാവ്‌,എത്യോപ്യയില്‍ താമസി ച്ചുകൊള്ളന്‍ അവരെ അനുവദിച്ചു.
അധികം കഴിയുന്നതിനുമുമ്പ്‌ മറ്റൊരു സംഘം കൂടി എത്യോപ്യയിലേക്ക്‌ പാലായനം ചെയ്തു.
ആ സംഘത്തില്‍ 101 പേരുണ്ടായിരുന്നു. അതില്‍ 18 സ്ത്രീകളായിരുന്നു.മുസ്ലീംകളുടെ അംഗസംഖ്യ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നത്‌ മക്കാ പ്രധാനികളെ ഇത് അലോസരപ്പെടുത്തി. അവര്‍ ഒന്നായി സമ്മേളിച്ച്‌ പ്രവാചകന്റെ
കുടുംബത്തിന്നെതിരില്‍ ഉപരോധം ഏര്‍പ്പെടുത്തന്‍ നിശ്ചയിച്ചു.അവര്‍ക്ക് ധാന്യങ്ങളോ,
മറ്റവശ്യസാധനങ്ങളോ നല്‍ക്കന്‍ പാടില്ലെന്ന്‌ തീരുമാനിച്ചു. ഇത്‌ പ്രവാചകന്റെ
കുടുംബത്തെ വളരെയധികം വിഷമിപ്പിച്ചു. ഈ അവസ്ഥ ഏതാണ്ട്‌ മൂന്നുകൊല്ലം തുടര്‍ന്നു.
പ്രവാചക ദൗത്യത്തിന്റെ പത്താം വര്‍ഷത്തില്‍ അമുസ്ലീംകളില്‍പ്പെട്ട ചില ചെറുപ്പക്കര്‍ തന്നെ മനുഷ്യത്വഹീനമായ ഈ ഉപരോധം പിന്‍വലിക്കന്‍ നേതാക്കന്‍മാരെ
നിര്‍ബന്ധിച്ചു. അങ്ങനെ ഉപരോധം നീങ്ങി.