Monday, 8 October 2012

ബദര്‍ യുദ്ധം


മക്കയില്‍നീന്ന് സിറിയയിലേക്കുള്ള വഴിയിലാണ് മദീന. മക്കയുടെ സാമ്പത്തിക അടിത്തറയില്‍ തന്നെ പ്രധാനം സിറിയയുമായി നടത്തിയിരുന്ന കച്ചവടബന്ധം ആയിരുന്നു. അത് കൊണ്ട് വാര്‍ത്തക സംഘങ്ങള്‍ക്ക് സിറിയയിലേക്ക് സുരക്ഷിതമായ യാത്രതിരിക്കണമെങ്കില്‍ മദീനയില്‍ രൂപപെടുന്ന നബി(സ)യുടെ സംഘബലം
തകര്‍ക്കുക എന്നത് മക്കക്കാരുടെ ആവശ്യമായി പലായാന സമയം മുസ് ലിങ്ങള്‍ മക്കയില്‍ ഉപേക്ഷിച്ച് പോന്ന സമ്പത്തും ഭവനങ്ങളും മറ്റു വിഭവങ്ങളും അന്യായമായി മക്കക്കാര്‍
കയ്യടക്കുക മാത്രമല്ല അത് യമനിലും സിറിയയിലും കച്ചവടത്തിന്റെ മൂലധനമാക്കി അത്
കൊണ്ട് മദീനയെ തന്നെ ആക്രമിക്കുക എന്ന തീരുമാനവും നബി(സ) അറിഞ്ഞു. ഇതിന്റെ ഭാഗമെന്നോണം അബൂസുഫ് യാന്‍ എന്ന ഖുറൈശി പ്രമുഖന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക്
പുറപ്പെട്ട ഒരു വ്യാപാര സംഘത്തെ മദീന അതിര്‍ത്തിയില്‍ ഉപരോധിക്കാനായി നബി (സ)യും
നൂറ്റി അമ്പത് അനുയായികളും അടങ്ങുന്നസംഘംപുറപ്പെട്ടു. എന്നാല്‍ ‘ഉശൈറ’ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അബൂസുഫിയാന്‍റെ സംഘം രണ്ട് ദിവസം മുമ്പേആവഴികടന്ന് പോ
യന്നാണ് അറിഞ്ഞത്.ആ സംഘത്തിന്റെ മടക്ക യാത്രയെക്കുറിച്ച് അറിയാനായി ‘തല്‍ഹത്തുബിനു
ഉബൈദുല്ല’, ‘സഈദ് ബിന്‍ സൈദ്’ എന്നീ രണ്ട് അനുയായികളെ ചുമതലപ്പെടുത്തി നബിതിരുമേനി(സ)യും സംഘവും മദീനയിലേക്ക് തന്നെ മടങ്ങി
.
അബൂസുഫ് യാന്റെ സംഘം സിറിയയില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചതറിഞ്ഞപ്പോള്‍ ആ വിവരം അറിയിക്കാന്‍ അവര്‍ മദീനയിലേക്ക് പുറപ്പെട്ടു. പക്ഷേ അവര്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ മടക്കയാത്ര വിവരം അറിഞ്ഞ നബി തിരുമേനി(സ)
വീണ്ടും പുറപ്പെട്ടു. ആ സംഘത്തെ ഉപരോധിക്കുക വഴി ശത്രുക്കളുടെ യുദ്ധസന്നാഹത്തെ
സാമ്പത്തിക മായിതകര്‍ക്കുകയും അവരുടെ മുഖ്യവരുമാന മാര്‍ഗ്ഗമായ കച്ചവടത്തിനെതിരെ ഭീഷണിഉയര്‍ത്തി അവരുമായി മാന്യമായ ഒരു ധാരണയിലെത്തം എന്നും ആയിരിരുന്നു
നബി(സ)ആഗ്രഹിച്ചത്.പക്ഷേ വ്യാപാര സംഘത്തിന്റെ നേതാവായ അബൂസുഫ് യാന്‍ തന്റെ
ചാരന്മാര്‍ മുഖേന മദീനയില്‍ നിന്ന് ഒരു സംഘം തങ്ങളെ തടയാന്‍ പുറപ്പെട്ട വിവരംഅറിഞ്ഞു... വഴിയില്‍ ഉപരോധിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കിയ അദ്ദേഹം ‘ളംളം
അല്‍ഗിഫാരി’ യെ സഹായത്തിന് ഒരു സൈന്യവുമായി എത്തിച്ചേരണം എന്ന് മക്കക്കാരെ
അറിയിക്കാന്‍ നിയോഗിച്ചു വിവരമറിഞ്ഞപ്പോള്‍ മക്ക പ്രമാണിമാര്‍ യുദ്ധത്തിന് ഒരുക്കം കൂട്ടി കച്ചവട സംഘത്തെ രക്ഷിക്കുക എന്നതിനപ്പുറം നബി(സ)യുടെ സംഘത്തെ
വേരോടെനശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
അതിന് വേണ്ടി ആയിരത്തോളം യോദ്ധാക്കള്‍ അടങ്ങിയ ഒരു സൈന്യം മദീന ലക്ഷ്യമാക്കി പുറപ്പെട്ടു നബി(സ)യും അനുയായികളും ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ എട്ടിന്പുറപ്പെട്ടു. എഴുപത് ഒട്ടകങ്ങളും മൂന്ന് കുതിരകളും പരിമിതമായ ആയുധങ്ങളുമായി ഒരു കൊച്ചു സംഘം വ്യാപാര സംഘത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും
വ്യക്തമായ വിവരങ്ങള്‍ഒന്നും ലഭിച്ചില്ല വഴിയില്‍ ‘ദഫ് റാന്‍‘ എന്ന പ്രദേശത്ത് തമ്പടിച്ചസമയത്താണ് വ്യാപര സംഘത്തെ സഹായിക്കാനായി ഒരു വന്‍ സൈന്യം മക്കയില്‍ നിന്ന്
പുറപ്പെട്ട വിവരംഅറിയുന്നത്. ഇനി എന്ത് വേണം എന്ന് അനുയായികളൊട് കൂടിയാലോചിച്ച്
ശേഷം നബിതിരുമേനിയും(സ) സംഘവും ബദറ് എന്ന സ്ഥലത്തിനടുത്ത് താവള മടിച്ചു വ്യാപാര സംഘം ആ വഴി കടന്ന് പോവും എന്ന് അറിഞ്ഞതിനാലായിരുന്നു അങ്ങനെ ചെയ്തത് പക്ഷേ ഈ വിവരം
മണത്തറിഞ്ഞ അബൂസുഫ്യാന്‍ തന്റെ വ്യാപാര സംഘത്തെ മറ്റൊരുവഴിയിലൂടെ മക്കയിലേക്ക്
നയിച്ചു... രക്ഷപ്പെട്ട വിവരം സഹായിക്കാനായി മക്കയില്‍ നിന്ന്‍പുറപ്പെട്ട സൈന്യത്തെ അറിയിക്കുകയും ചെയ്തു.
വ്യാപാര സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഇനി ഒരു യുദ്ധം വേണ്ട എന്ന് മക്കക്കാരില്‍ പലരും പറഞ്ഞെങ്കിലും മുഹമ്മദി(സ)നേയും അനുയായികളെയും തുടച്ച് നീക്കുക എന്ന ദൌത്യത്തിന് ലഭിച്ച സുവര്‍ണ്ണാവസരം കളഞ്ഞ് കളിക്കാന്‍ ഖുറൈശി
പ്രമാണിമാര്‍ തയ്യാറല്ലായിരുന്നു.അങ്ങനെ ഇസ്ലാമിക ചരിത്രത്തില്‍ ആദ്യ യുദ്ധം ബദര്‍മൈതാനിയില്‍ വെച്ച് നടന്നു. യുദ്ധത്തില്‍മക്കക്കാര്‍ പരാജയപ്പെട്ട്യു
ദ്ധമൈതാനിയില്‍നിന്ന്പിന്തിരിഞ്ഞു പതിനാല്മുസ്ലിങ്ങളുംഅംറുബ് നു ഹിശാം ഉത്ബ ശൈബ വലീദ്, ഉമയ്യത്ത് എന്നീപ്രമുഖരടക്കം എഴുപത്മക്കക്കാരും വധിക്കപ്പെട്ടു.യുദ്ധത്തടവുകാരെ മോചന ദൃവ്യം നല്‍കി വിട്ടയക്കാന്‍ തീരുമാനമായി മോചന
ദ്രവ്യം നല്‍കാന്‍ കഴിവില്ലാത്തയുദ്ധത്തടവുക്കാര്‍ മദീനയിലെ നിരക്ഷരരായ 10 പേരെ
എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു. ദൈവസഹായംകൊണ്ടാണ്
ബദറില്‍ ജയിച്ചതെന്ന് മുസ്ലീംകള്‍ വിശ്വസിച്ചു. സത്യവും അസത്യവും തമ്മിലുള്ള സമരത്തില്‍ അംഗസംഖ്യ ഒരു പ്രശ്നമല്ല എന്ന് ഒരിക്കല്‍ കൂടി ചരിത്രം തെളിയിച്ചു.

No comments:

Post a Comment