Saturday, 29 September 2012

മര്‍ദ്ദനത്തിന്റ്റെനാളുകള്‍


മക്കയിലെ പ്രധാനികള്‍ക്ക്‌ ഇതൊരു തലവേദനയായി. അവര്‍ ഉത്ത്ബത്ത്‌ എന്ന നേതാവിനെ നബി(സ)യുടെ അടുത്തേക്കയച്ചു. ഉത്ത്ബത്ത്‌ നബി
(സ)യെ
സമീപിച്ചു പറഞ്ഞു. നിങ്ങള്‍ക്ക് ഭരണാധികാരിയാവാനാണ്‌ ആഗ്രഹമെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഭരണാധികാരിയാക്കാം. നിങ്ങള്‍ക്കൊരു ധനികനാകാനാണ്‌ ആഗ്രഹമെങ്കില്‍ നിങ്ങളെ
ഞങ്ങളില്‍ വെച്ചേറ്റവും വലിയ ധനികനാക്കാം, ഏതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാനാണ്‌ ആഗ്രഹമെങ്കില്‍ ഞ്ഞങ്ങള്‍ അതും നടത്തിത്തരാം. ഈ പുതിയ പ്രസ്ഥാനം ഉപേക്ഷിച്ചാല്‍
മാത്രം മതി. അതിനു മറുപടിയായി പ്രവാചകന്‍ ഈ ഖുര്‍ആന്‍ വാക്യങ്ങൾ ഉദ്ധരിക്കുകയാണ്‌ ചെയ്തത്‌. 'പറയുക,തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌.
നിങ്ങളുടെ ദൈവം ഒരേയൊരു ദൈവം മാത്രമാണെന്ന്‌ എന്നിലേക്ക്‌ ബോധനം
നല്‍കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ അവങ്കലേക്ക്‌ നേര്‍വഴി പോകുവിന്‍. അവനോടു പങ്കുചേര്‍ക്കുന്ന ബഹുദൈവവിശ്വാസികള്‍ക്ക്‌ നാശം' (ഖുര്ആന്‍ 41:6) മറ്റൊരവസരത്തില്‍പ്രവാചകന്‍ വെക്തമാക്കി.അല്ലാഹുവാണേ, എന്റെ വലംകൈയ്യില്‍ സൂര്യനേയും ഇടങ്കയ്യില്‍ ചന്ദ്രനേയും വെച്ചു തന്നിട്ട്‌ ഈ പ്രസ്ഥാനമുപേക്ഷിക്കന്‍ അവരെന്നോടു ആവശ്യപ്പെട്ടാല്‍ പോലും ഞാനതു ചെയ്യില്ല.
ഒന്നുകില്‍ അല്ലാഹു ഈ മതത്തെ വിജയിപ്പിക്കുക. അല്ലെങ്കില്‍ ഈ പ്രസ്ഥാനം വിജയിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമ മദ്ധ്യേ ഞാന്‍ മരണമടയും ഇത്‌ രണ്ടിലൊന്ന്‌ സംഭവിക്കും വരേക്കും പിന്മാറുന്ന പ്രശ്നമേ ഇല്ല മുസ്ലീങ്ങളുടെ
എണ്ണം
വര്‍ദ്ധിച്ചു കൊണ്ടിരുന്നു.മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത്‌ കണ്ടപ്പോള്‍
മക്കയിലെ അമുസ്ലീം പ്രധാനികള്‍ക്ക്‌ അരിശം വര്‍ദ്ധിച്ചു. അവര്‍ നബി(സ)യെയും
അനുയായികളേയും മര്‍ദ്ദിക്കന്‍തുടങ്ങി.നബി(സ) നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി,
ചളിയും ചീഞ്ഞ വസ്തുക്കളും അദ്ദേഹത്തിന്റെ മേലെറിഞ്ഞു. മുസ്ലീംകളെ ചുട്ടുപഴുത്ത
മണലില്‍ മലര്‍ത്തിക്കിടത്തി, നെഞ്ജില്‍ പാറക്കല്ലുകള്‍ കയറ്റിവെച്ചു. ചിലരെ
ചാട്ടകൊണ്ട്ടിചു .നടുക്കുന്ന വാര്‍ത്തകലാണ് എങ്ങും കേള്‍ക്കുനത് . ഉഖ്ബത്തിന്റെ
വീട്ടിലെ വേലക്കാരനാണ് ബിലാല്‍. ഇസ്ലാമിന്റെ സന്ദേശവുമായി തിരുനബി വന്നപ്പോള്‍
അതദ്ദേഹം സ്വീകരിച്ചു. അതറിഞ്ഞ മുതലാളിക്ക് അരിശം കത്തിയാളി. അയാള്‍ ക്രോധത്താല്‍
പല്ലിറുമ്മി. ബിലാലിനെ പിടിച്ചു വസ്ത്രാക്ഷേപം നടത്തി.
മക്കയുടെ ചുട്ടുപഴുത്ത മണലില്‍ കിടത്തി. കഴുത്തില്‍ കയറിട്ട് കുരുക്കി. ഇരുവശത്തും കുട്ടികളെ നിര്‍ത്തി കയറ് വലിപ്പിച്ചു. ശ്വാസംകിട്ടാതെ കണ്ണുതുറിച്ചപ്പോഴും ബിലാല്‍ കിട്ടാവുന്ന ശബ്ദം
ശേഖരിച്ച്
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അഹദ്.... അഹദ്..... അല്ലാഹു ഒരുവന്‍മാത്രം.
ദിവസങ്ങളോളം തുടര്‍ന്ന ഈ ക്രൂരത ഒരിക്കല്‍ സ്വിദ്ദീഖുല്‍ അക്ബര്‍ ഇതു കാണാനിടയായി.
'എന്തിനാണ് ഉഖ്ബത്തേ, ഈ പാവം മനുഷ്യനെ പീഡിപ്പിക്കുന്നത്? ഇവന്‍ ചെയ്ത
തെറ്റെന്താണ്? ഇവനെ നീ എനിക്ക് തന്നേക്ക്അരിശം മൂത്ത ഉഖ്ബത്ത് ആക്രോശിച്ചു:
'അബൂബകറേ, എന്നാല്‍ നീ കൊണ്ടുപൊയ്ക്കോ ഇവനെ.'എനിക്ക് വെറുതെ വേണ്ടാ. ഞാന്‍ പണം
തരാം.എന്റെ അടിമയായി വീട്ടുവേലക്കു കൊണ്ടുവന്ന ഇവന്‍ ഇപ്പോള്‍ ഒരു പുതിയ
മതവിശ്വാസവുമായി നടക്കുകയാണ്.അല്ലാഹുഒരുവന്‍ മാത്രമാണെന്നാണിവന്‍ പറയുന്നത്. അത്
എനിക്ക്പൊറുക്കാന്‍ കഴിയുമോ അബൂബകറേ?''അവന്‍ വേറെ തെറ്റൊന്നും ചെയ്തില്ലല്ലോ.
'സ്വിദ്ദീഖ്(റ) പണംകൊടുത്ത് ബിലാലിനെ വാങ്ങി രക്ഷപ്പെടു
ത്തി

No comments:

Post a Comment