Sunday, 30 September 2012

ആദ്യത്തെ രക്തസാക്ഷി


മക്കയില്‍ലുള്ള ഈ നരനായാട്ട് യാസറിന്‍റ്യും സുമയ്യയുടെയും കാതിലും എത്തി ഒരുദിവസം വീട്ടിലും എത്തുമെന്ന് സുമയ്യ ഉറപ്പിച്ചു. ഞങ്ങളിത്രയും കാലം കൂരിരുട്ടിലായിരുന്നു. മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണ് ഞങ്ങള്‍ക്ക്
വെളിച്ചമേകിയത്.
മുന്നോട്ടുനടക്കാന്‍ കഴിയാതെ വഴിയില്‍ തങ്ങിയ ഞങ്ങളിപ്പോള്‍ സുഖമായി
സഞ്ചരിക്കുന്നു. അല്ലാഹുവിലേക്ക്, അവന്റെ സ്വര്‍ഗത്തിലേക്ക്. ആ വഴി മുടക്കാനാണ്
കാപാലികര്‍ ഓടിനടക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ നിസ്കാരമുറിയില്‍ താനും
കുടുംബവും നിസ്കരിക്കുകയും ഖുര്‍ആനോതുകയും ചെയ്യുമ്പോള്‍ വീടിനരികിലൂടെ നടക്കുന്ന
അക്രമികളെ സുമയ്യ കാണാറുണ്ട്. പകയും ക്രൌര്യവും കൊണ്ട് അവരുടെ ചുണ്ടുകള്‍
കോടുന്നതും കടപ്പല്ല്ഞെ രിയുന്നതും. ഒരുനാള്‍ അത് സംഭവിച്ചു. ആ കാപാലികര്‍.അവരെയും
ഭര്‍ത്താവ്‌ അമ്മാറിനെയും പിടിച്ചുകൊണ്ടുപോയി.കത്തിക്കരിയുന്ന ഉച്ചവെയിലില്‍ അവരെ
നിര്‍ത്തി. വസ്ത്രാക്ഷേപം നടത്തി. ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി.
കൈകാലുകള്‍ ബന്ധിച്ചു. മറിയാനും തിരിയാനും കഴിയാതെ പുളയുന്ന അവരുടെ തുടകളില്‍
കത്തുന്ന തീപ്പന്തങ്ങള്‍ വെച്ചു. ചിലക്രൂരന്‍മാര്‍ വലിയ കല്ലുകള്‍
നെഞ്ചില്‍
കയറ്റിവെച്ചു. മര്‍ദ്ദനങ്ങളെ സധൈര്യം നേരിട്ട അവര്‍ അപ്പോഴുംശബ്ദിച്ചുകൊണ്ടിരുന്നു:
'അല്ലാഹു അഹദ്.
'ആ ശബ്ദംകേള്‍ക്കുമ്പോള്‍ അക്രമികള്‍ കലിതുള്ളി. അക്രമങ്ങള്‍ക്ക് ശക്തി കൂട്ടി.ഇസ്ലാമില്‍നിന്ന് മാറിനില്‍ക്കുക. അല്ലെങ്കില്‍ ഇതനുഭവിച്ച് ആയുസ്സ് തീര്‍ക്കുക.'ഒരുകൂട്ടം ഭ്രാന്ത•ാര്‍ അമ്മാറിനെ
പിടിച്ചുവലിച്ചു
വലിയ തീകുണ്ഠാരത്തിലേക്കിട്ടു.തല്‍സമയം ആ വഴിവന്ന നബി(സ) യും ഉസ്മാന്‍(റ)വും ഇതു
കാണാനിടയായി. നടുക്കത്തോടെ അവര്‍ അമ്മാറിന്റെ അടുത്തേക്ക് വന്നു. കൈപൊക്കി താങ്ങി
എഴുന്നേല്‍പ്പിച്ചു. കാരുണ്യത്തിന്റെ കരങ്ങള്‍കൊണ്ട് അമ്മാറിന്റെ മുഖത്ത് തടവി.
അപ്പോള്‍ അദ്ദേഹ ത്തിന്റെ മനസ്സിലെ മുറിപ്പാടുകളില്‍ തേനുറവ പതഞ്ഞു.'യാ നൂറു കൂനീ
ബര്‍ദന്‍ വസലാമന്‍ അലാ അമ്മാര്‍.'ഇബ്റാഹിംനബിക്ക് സുരക്ഷയായതുപോലെ അഗ്നീ, നീ
അമ്മാറിനു സുരക്ഷയും തണുപ്പുമായി മാറുക.' നബിതിരുമേനി അമ്മാറിനെ
മന്ത്രിച്ചുകൊണ്ടിരുന്നു. നബി(സ) യുടെ സാന്ത്വനവചനങ്ങളില്‍ സമാധാനിച്ചു അമ്മാര്‍
കരുത്ത് വീണ്ടെടുക്കുമ്പോള്‍ മറുഭാഗത്തുനിന്ന് ഒരു ചോദ്യമുയര്‍ന്നു. ദൈന്യതയാര്‍ന്ന
ചോദ്യം: 'ആയുഷ്കാലം മുഴുവന്‍ ഈ യാതനയില്‍ കഴിയേണ്ടിവരുമോ റസൂലേ.'മര്‍ദ്ദനമേറ്റ്
വേദനകൊണ്ട് പുളയുന്ന യാസിറിന്റേതായിരുന്നു ചോദ്യം. ഇടറുന്ന ശബ്ദത്തില്‍ അദ്ദേഹം
കരയുന്നുണ്ടായിരുന്നു.നബി(സ) അവരെ സമാധാനിപ്പിക്കാന്‍ പാടുപെട്ടു
.
'സന്തോഷിക്കുക. കുടുംബമേ നിങ്ങള്‍ക്കു പരലോകത്ത് സ്വര്‍ഗമുണ്ട്.'നബി(സ) പറഞ്ഞു.ഇതൊക്കെ നടക്കുമ്പോഴും ബീവിസുമയ്യ ഒരു കൂസലുമില്ലാതെ ഉരുവിട്ടിരുന്നു: 'അല്ലാഹു അഹദ്.' നമുക്കിനി സ്വര്‍ഗത്തില്‍ കാണാമെന്ന
ഭാവത്തില്‍
പ്രജ്ഞയറ്റുകൊണ്ടിരുന്നു ആ ശരീരം. പെട്ടെന്ന് പിന്നില്‍നിന്ന് ഒരുകനത്ത കൈത്തലം
ശരീരത്തില്‍ അമര്‍ന്നതറിഞ്ഞ് സുമയ്യ(റ) വെട്ടിത്തിരിഞ്ഞു. ക്രുദ്ധനായ അബൂജഹ്ല്‍
പല്ലിറുമ്മി നില്‍ക്കുന്നതുകണ്ട് സുമയ്യ(റ) നടുങ്ങി. ദീര്‍ഘകായനായ അബൂജഹ്ലിനെ
യാചനയോടെ ഒന്നുനോക്കി. കാത്തുനില്‍ക്കാന്‍ സമയമില്ലാത്ത ആ ക്രൂരന്‍ കയ്യില്‍
കരുതിവന്ന ശൂലംകൊണ്ട് സുമയ്യാബീവിയെ ആഞ്ഞുകുത്തി. ആരോഗ്യം നശിച്ച വൃദ്ധയായ
സുമയ്യ(റ) കുത്തേറ്റു പിടഞ്ഞു. കരയില്‍ പിടിച്ചിട്ട മത്സ്യം പോലെ വേദനകൊണ്ട് അവര്‍
പുളയുമ്പോള്‍ ആ ദുഷ്ടന്റെ ശൂലം പലതവണ അവരുടെ
ഭഗദ്വാരത്തില്‍ആഴ്ന്നിറങ്ങി.അല്ലാഹ്........അല്ലാഹ്.... എന്ന ശബ്ദം ഉരുവിട്ട്
സുമയ്യ ബീവി യാത്രപറഞ്ഞു. അവസാനയാത്ര. തിരിച്ചുവരാന്‍ കഴിയാത്ത
ലോകത്തേക്ക്.ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി. തന്റെ പ്രാണസഖി
രക്തസാക്ഷിയാകുന്നതുകണ്ട് കിടക്കാനേ യാസിറിനു കഴിഞ്ഞുള്ളൂ. വേദനതിന്നു മരവിച്ച ആ
ശരീരത്തില്‍ അപ്പോഴും മരവിക്കാത്ത രണ്ടവയവങ്ങളുണ്ടായിരുന്നു. നാവ്, ഹൃദയം. തൌഹീദ്
അടിയുറച്ച് അപ്പോഴും അദ്ദേഹം ഉരുവിട്ടു:അല്ലാഹ്. അല്ലാഹ്.
അല്പം കഴിഞ്ഞപ്പോള്‍ ഞരങ്ങിഞരങ്ങികരഞ്ഞിരുന്ന യാസിര്‍(റ)വിന്റെ ശബ്ദവും തീരേ കേള്‍ക്കാതായി. അന്തരീക്ഷത്തിലെവിടെയോ തങ്ങിനില്‍ക്കുന്ന ആശബ്ദതരംഗങ്ങളുടെ ഉടമയായ ആത്മാവ് സ്വര്‍ഗീയാ
രാമത്തില്‍
പച്ചപ്പക്ഷികളായി വട്ടമിട്ടുപറക്കുന്നുണ്ടാകും, ഒപ്പം ബീവിസുമയ്യയും.,, 

No comments:

Post a Comment