മക്കയില്‍ ഒരു ഉത്സവം നടക്കാറുണ്ടായിരുന്നു. ആ ഉത്സവത്തിന് സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരാറുണ്ടായിരുന്നു. അങ്ങനെ വരുന്ന ജനങ്ങളോട് നബി(സ) ദൈവം ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും മരണാനന്തരം ഈ
ലോകത്തെ പ്രവര്‍ ത്തനങ്ങള്‍ക്കനുസരിച്ച് രക്ഷാ ശിക്ഷകള്‍ നല്‍കപ്പെടുമെന്നും
ഉപദേശിച്ചു കൊണ്ടിരുന്നു. യസ്‌രിബില്‍ (മദീന) നിന്നും വന്ന ചിലര്‍ നബി(സ)യുടെ സംഭാഷണത്തില്‍ ആകൃഷ്ടരാകുകയും തങ്ങളിനി ദൈവത്തിന്റെ അധികാരാവകാശങ്ങളില്‍ ആരെയും
പങ്കുചേര്‍ക്കുകയില്ലെന്നും തങ്ങളിനി വ്യഭിചരി ക്കു കയോ, കളവുനടത്തുകയോ,
കുഞ്ഞുങ്ങളെ കൊല്ലുകയോ, പരദൂഷണം പറയുകയോ, കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ
ചെയ്യുകയില്ലെന്നും, സുഖദുഃഖങ്ങളിലെല്ലാം പ്രവാചകനെ അനുസരിച്ച് കൊണ്ട്
ജീവിക്കുമെന്നും പ്രതിജ്ഞ ചെയ്തു. അവര്‍ പന്ത്രണ്ട് പേര്‍ ഉണ്ടായിരുന്നു.ഈ കാലഘട്ടത്തില്‍ ഒരു രാത്രിയില്‍അല്ലാഹു പ്രവാചകനെ തതന്‍റെ
സന്നിധാനത്തിലേക്കുയര്‍ത്തി. ഇതിനെ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ മിഅ്റാജ് എന്നു പറയുന്നു. ഈ അവസരത്തിലാണ് മുസ്ലീംകള്‍ ദിനംപ്രതി അഞ്ചുപ്രാവശ്യം
നമസ്കരിക്കണമെന്ന് അല്ലാഹു കല്‍പ്പിച്ചത്

അടുത്തകൊല്ലം യസ്‌രിബില്‍ നിന്നും എഴുപത്തിമൂന്നുപേര്‍ ഉത്സവവേളയി മക്കയില്‍ വരികയും ദൈവത്തെയും പ്രവാചകനേയും അനുസരിച്ച് ജീവിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവര്‍ പ്രവാചകനെ
തങ്ങളുടെ പട്ടണത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഇസ്ലാമിന്റെ സ്വാധീനം
വര്‍ദ്ധിക്കുന്നതു കണ്ട് വിറളി പൂണ്ട മക്കാ നേതാക്കള്‍ മര്‍ദ്ദനത്തിന് രൂക്ഷത വര്‍ദ്ധിപ്പിക്കുകയും പ്രവാചകനെ വധിക്കന്‍ പരിപാടി യിടുകയും ചെയ്തു. മര്‍ദ്ദനം
സഹിക്കവയ്യാതായപ്പോള്‍ നബി(സ) തന്റെ അനുയായികളോട് യസ്‌രിബിലേക്ക് പാലായനം
ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.നബിയേ വധിക്കുവാന്‍ മക്കാ പ്രധാനികള്‍ പരിപാടിയിട്ട് വീടുവളഞ്ഞ ദിവസം രാത്രി ദൈവീക കല്‍പ്പനപ്രകാരം നബി തന്‍റെ ശയ്യയില്‍
പിതൃവ്യപുത്രനും ഇസ്ലാമിക പ്രവര്‍ത്തകനുമായ അലിയോടു കിടക്കന്‍ നിര്‍ദ്ദേശിച്ച ശേഷം
തന്റെ സന്തത്തസഹചാരിയായ അബൂബക്കറോടൊപ്പം യസ്‌രിബിലേക്ക് യാത്രതിരിച്ചു. പകല്‍
സമയത്ത് സൌര്‍ എന്ന ഗുഹയില്‍ അവര്‍ അഭയം തേടി നബി(സ) രക്ഷപ്പെട്ടു എന്നറിഞ്ഞു മക്കയിലെ പ്രധാനികള്‍ നബിയേത്തേടി പല ഭാഗത്തേക്കും ആള്‍ക്കാരെ പറഞ്ഞയച്ചു. അവരിലൊരു
സംഘം പ്രവാചകനും അബൂബക്കറും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തിപ്പെട്ടു. അതുകണ്ടു
അബൂബക്കര്‍ ഭയന്നു.നബി(സ) അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി. 'ഭയപ്പെടേണ്ട, ദൈവം
നമ്മുടെ കൂടെയുണ്ട്' ഖുറൈശി പ്രമുഖര്‍ അവരേ കാണാതെ തിരിച്ചുപോയി. അവര്‍രണ്ടുപേരും
യസ്‌രിബിലേക്ക് യാത്ര തുടര്‍ന്നു;

No comments:
Post a Comment